
തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

ജെറുസലേം: പ്രതിരോധമന്ത്രി സ്ഥാനത്തു നിന്ന് യോവ് ഗാലന്റിനെ പുറത്താക്കിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പകരം പ്രതിഷ്ഠിച്ചിരിക്കുന്നത് ചില്ലറക്കാരനേയല്ല. ഗാലന്റിനേക്കാള്‍ പതിന്മടങ്ങ് മാരകശേഷിയുള്ള അയേണ്‍ ഡോമിനെത്തന്നെയാണ്. ഇസ്‌റാഈലിലെ ബുള്‍ഡോസര്‍ എന്നറിയപ്പെടുന്ന ഇസ്‌റാഈല്‍ കാറ്റ്‌സ് നെതന്യാഹുവിന്റെ വിശ്വസ്തനാണ്. തീവ്രവലതുപക്ഷ ആശയക്കാരനായ കാറ്റ്‌സ് നെതന്യാഹുവിനെ പോലെ തന്നെ യുദ്ധം മാത്രമാണ് സകലത്തിനും പരിഹാരമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നയാളാണ്.
തീര്‍ത്തും നാടകീയമാണ് നെതന്യാഹു യോവ് ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്ന കാര്യം ലോകത്തെ അറിയിക്കുന്നത്. ഗാലന്റില്‍ തനിക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി പുറത്താക്കല്‍ വാര്‍ത്ത പുറത്തു വിട്ട് പ്രതികരിച്ചത്.
'കഴിഞ്ഞ കുറച്ചു കാലമായി ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുകയാണ്' നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് നെതന്യാഹുവും ഗാലന്റും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സൈനിക നടപടികൊണ്ട് മാത്രം ഫലസ്തീന്‍ഇസ്‌റാഈല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നീക്കങ്ങള്‍ കൂടിയുണ്ടായാല്‍ മാത്രമേ ബന്ദിമോചനം അടക്കം സാധ്യമാകൂ എന്നും ഗാലന്റ് പറഞ്ഞിരുന്നു. ബന്ദികളുടെ ബന്ധുക്കളുമായും ഗാലന്റ് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയും വേണ്ടെന്ന നിലപാടിലായിരുന്നു നെതന്യാഹു.
അതുകൊണ്ട് തന്നെ തന്റെ അതേ അഭിപ്രായമുള്ള ആളെ തന്നെയാണ് നെതന്യാഹു പുതിയ പ്രതിരോധമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്.
' ബന്ദികളെ തിരികെയെത്തിക്കുക, ഗസ്സയില്‍ ഹമാസിനെ മുച്ചൂടും ഇല്ലാതാക്കുക , ലബനാനില്‍ ഹിസ്ബുല്ലയെ പരാജയപ്പെടുത്തുക, ഇറാന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടി ശത്രുക്കള്‍ക്ക് മേല്‍ വിജയമുറപ്പിക്കാന്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും' നെതന്യാഹു പറഞ്ഞു.
1955ല്‍ തീരദേശ നഗരമായ അഷ്‌കലോണിലാണ് കാറ്റ്‌സ് ജനിച്ചത്. 1973-77 കാലത്ത് സൈന്യത്തില്‍ പാരാട്രൂപ്പറായി പ്രവര്‍ത്തിച്ചു.എന്നാല്‍ സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയമില്ല. മുന്‍ പ്രതിരോധമന്ത്രി ഗാലന്റ് അതിന് മുമ്പ് സൈന്യത്തില്‍ ജനറല്‍ ആയിരുന്നു.
നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി നേതാവായ കാറ്റ്‌സ് 1998 മുതല്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജന്‍സ്, ധനകാര്യം, ഊര്‍ജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019ലാണ് കാറ്റ്‌സ് വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്.
ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന നരവേട്ടകള്‍ക്കെതിരെ പ്രതികരിച്ച ലോക നേതാക്കളോടും സംഘടനകളോടും കടുത്ത നിലപാടാണ് കാറ്റ്‌സ് സ്വീകരിച്ചു പോന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്‌റാഈല്‍ പ്രവേശനം വിലക്കിയിട്ടുണ്ട് കാറ്റ്‌സ്. ഇറാന്‍ ഇസ്‌റാഈലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ഫലസ്തീന്‍ അഭയാര്‍തികള്‍ക്ക് വേണ്ടിയുള്ള യു.എന്നിന്റെ ഡചഞണഅ ക്ക് ഭ്രഷ്ട് കല്‍പിച്ചതിലും കാറ്റ്‌സിന്റെ പങ്ക് ചെറുതല്ല.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നിയമനടപടി സ്വീകരിക്കാനും കാറ്റ്‌സ് നിര്‍ദേശിച്ചിരുന്നു. വരാനിരിക്കുന്ന സൈനിക നാവിക വ്യാപാരപ്രദര്‍ശനത്തില്‍നിന്ന് ഇസ്‌റാഈലിനെ വിലക്കിയതിനെ തുടര്‍ന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന് എതിരായ നീക്കം.
യുഎസുമായി അടുത്ത ബന്ധമുള്ള നേതാവല്ല കാറ്റ്‌സ്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 11 തവണ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചപ്പോള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കാറ്റ്‌സിനെ കണ്ടത്. പ്രതിരോധമന്ത്രിയായിരുന്ന യോവ് ഗാലന്റുമായാണ് അദ്ദേഹം സ്ഥിരമായി ചര്‍ച്ച നടത്തിയിരുന്നത്.
ഗാലന്റിനെ പ്രതിരോധമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ഇസ്‌റാഈലില്‍ വന്‍ പ്രതിഷേധമുയരുന്നുണ്ട്. ബന്ദികളുടെ ബന്ധുക്കളടക്കം നിരവധിപേര്‍ തെല്‍അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇവരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 3 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 3 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 days ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 3 days ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 3 days ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 3 days ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 3 days ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 days ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 days ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 3 days ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 days ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 4 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 4 days ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 4 days ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 4 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 4 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 4 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 4 days ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 4 days ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 4 days ago