പട്ടിക വിഭാഗക്കാരുടെ കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ വരുന്ന 26000 പേര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍
കോതമംഗലം: പട്ടിക വിഭാഗക്കാരുടെ കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ വരുന്ന 26000 യഥാര്‍ത്ഥ ഉപഭോക് താക്കള്‍ തഴയപ്പെട്ടതായി വിവരാവകാശ സമിതി വെളിപ്പെടുത്തല്‍ രണ്ടായിരത്തി പത്ത് മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശികയായിരുന്ന പട്ടിക വിഭാഗക്കാരുടെ ഒരു ലക്ഷം രൂപാ വരെയുള്ള വായ്പാ കുടിശ്ശിക എഴുതിതള്ളാന്‍ 4 വര്‍ഷം മുമ്പ് സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വിവരശേഖരണം നടത്തി വേണ്ടപ്പെട്ട രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.69860ഗുണഭോക്താക്കളാണുള്ളതെന്നാണ് വിവരശേഖരണം വഴി കണ്ടെത്തിയിരുന്നത്.
എന്നാല്‍ 43583 പേര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരുന്നിട്ടും 26277 പേര്‍ ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും വിവരാവകാശ സമിതി പ്രസിഡന്റ് ഗോപാലന്‍ വെണ്ടുവഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."