കണ്ടല്‍ സംരക്ഷണത്തിന് ധനസഹായം
ആലപ്പുഴ: ജില്ലയിലെ കണ്ടല്‍ വനങ്ങളുടെ സംരക്ഷണം, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സ്വന്തം വസ്തുവില്‍ കണ്ടലുകള്‍ നട്ടുപിടിപ്പിച്ച് അതു സംരക്ഷിച്ചുവരുന്നതായ വ്യക്തികള്‍ക്ക് ധനസഹായം നല്‍കും.
പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ള ജില്ലയിലെ കണ്ടല്‍ ഉടമസ്ഥര്‍ ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹി ക വനവല്‍ക്കരണ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള കണ്ടല്‍ ഭൂമിയുടെ വിസ്തൃതി തെളിയിക്കുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, സ്ഥലത്ത് എത്തിച്ചേരാനുള്ള വഴിയുടെ സ്‌കെച്ച് സഹിതം 30ന് അഞ്ചുമണിക്കകം ഓഫിസില്‍ സമര്‍പ്പിക്കണം.
മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദവിവരത്തിന് കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കസര്‍വേറ്ററുടെ ഓഫീസിലോ 04772246034 എന്ന നമ്പറിലോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."