തൊഴിലുറപ്പു പദ്ധതി: കേന്ദ്ര വിഹിതം ലഭിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുക്കേടെന്ന് കെ.സി വേണുഗോപാല്‍
ആലപ്പുഴ: തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്തതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. കൂലിയിനത്തില്‍ കിട്ടേണ്ട കുടിശിക പോലും കേരളത്തിന് കിട്ടിയില്ല. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തമിഴ്‌നാടിനു കേന്ദ്രത്തില്‍ നിന്നും 2481 കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് 140 കോടി രൂപ മാത്രമാണ് കിട്ടിയത്. ഇതേക്കുറിച്ചു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി.
കേരളം സമയബന്ധിതമായി നല്‍കേണ്ട പല റിപ്പോര്‍ട്ടുകളും നല്‍കുന്നില്ലെന്ന പരാതിയാണു കേന്ദ്ര അധികൃതര്‍ക്കുള്ളത് . പദ്ധതിയുടെ പുരോഗതി ഉള്‍പ്പെടുന്ന സ്ഥിതിവിവര റിപ്പോര്‍ട്ട് ഇതുവരെ സംസ്ഥാനം നല്‍കിയിട്ടില്ല. ആസ്തിവികസനത്തിനു മുന്‍ഗണന നല്‍കണമെന്നും അതുപ്രകാരം എത്ര ആസ്തികള്‍ സൃഷ്ടിച്ചുവെന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപെട്ടിട്ട് അത് നല്‍കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടും കേരളം സമര്‍പ്പിച്ചിട്ടില്ലെന്നതുമാണു വിഹിതം കുറയാന്‍ കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍. പണം കിട്ടാത്തതിനാല്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കൂലി പോലും തൊഴിലാളികള്‍ക്ക് ഉടനെ കിട്ടാതെ വരും.
കേന്ദ്ര പദ്ധതിയെന്ന നിലയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായെന്നാണു മനസിലാക്കാന്‍ കഴിയുന്നത്. ഇത്തരം പ്രശനങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമായിരുന്നു. നടപടിക്രമങ്ങള്‍ അനുസരിച്ചു മുന്നോട്ടു പോകാന്‍ സംസ്ഥാനം തയാറാകാത്തതുകാരണം പാവപെട്ട തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു എം.പി മുഖ്യമന്ത്രിക്കു കത്തുനല്‍കി. അതല്ല കേന്ദ്രം പറയുന്നത് വസ്തുതാവിരുദ്ധമാണെങ്കില്‍ അക്കാര്യം കേരള സര്‍ക്കാര്‍ വ്യകതമാക്കണമെന്നും എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."