HOME
DETAILS

ആവണീശ്വരം മദ്യദുരന്ത കേസ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഭീഷണിയെന്ന് വെളിപ്പെടുത്തല്‍

  
backup
July 20 2016 | 00:07 AM

%e0%b4%86%e0%b4%b5%e0%b4%a3%e0%b5%80%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b8

കൊല്ലം: ആവണീശ്വരം മദ്യദുരന്തക്കേസില്‍ പ്രതികള്‍ക്കനുകൂലമായി മൊഴി നല്‍കാന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി സാക്ഷി കോടതിയില്‍ വെളിപ്പെടുത്തി.
അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരവേളയിലാണ് കേസിലെ എട്ടാം  സാക്ഷി ആവണീശ്വരം ഷിജു ഭവനില്‍ അലക്‌സാണ്ടര്‍ ഷാജു മൊഴി നല്‍കിയത്. ആവണീശ്വരം ഷാപ്പ് കീപ്പള്ളി അശോകന്റേതാണെന്നും താന്‍ അവിടെ നിന്നും മദ്യപിക്കാറുണ്ടെന്നും ഷാജി കോടതി മുമ്പാകെ വെളിപ്പെടുത്തി. ഷാപ്പിലെ ജീവനക്കാരെ തിരിച്ചറിയാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് ഭീഷണിയുള്ള കാര്യം സാക്ഷി വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. രണ്ടാംപ്രതി സന്തോഷ്‌കുമാര്‍, മരണപ്പെട്ട മൂന്നാംപ്രതി വിക്രമന്‍, ആറാം പ്രതി ബിനു, പത്താംപ്രതി അച്ചായന്‍ എന്നിവര്‍ക്കായിരുന്നു മദ്യവിതരണത്തിന്റെ ചുമതലയെന്ന് ഷാജു വെളിപ്പെടുത്തി.
ദുരന്തത്തിന് ശേഷം മദ്യപാനം പൂര്‍ണമായും ഒഴിവാക്കിയ താന്‍ ഇപ്പോള്‍ മദ്യവിരുദ്ധ പ്രവര്‍ത്തകനാണെന്നും ഷാജു കോടതിയില്‍ മൊഴി നല്‍കി. ചതയദിവസമായതിനാല്‍ മറ്റെവിടെ നിന്നും മദ്യം ലഭിക്കാത്തതുകൊണ്ടാണ് ആവണീശ്വരം ഷാപ്പില്‍ നിന്നുള്ള 'ബോണസ് വിതരണം' കഴിച്ചതെന്നും സാക്ഷി പറഞ്ഞു.
ഇന്നലെ വിസ്തരിച്ച ആറ് സാക്ഷികളില്‍, മദ്യപിച്ച് ചികിത്സയില്‍ കഴിഞ്ഞ മറ്റ് അഞ്ച് സാക്ഷികളും കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. ഏഴാം സാക്ഷി വിളക്കുടി മേമല പുത്തന്‍വീട്ടില്‍ സാമുവല്‍, ഒന്‍പതാം സാക്ഷി തലവൂര്‍ ലക്ഷ്മി ഭവനില്‍ സുരേഷ്‌കുമാര്‍, 11ാം സാക്ഷി കുന്നിക്കോട് കടുവാങ്കോട് വീട്ടില്‍ ആനന്ദന്‍, 16ാം സാക്ഷി മഞ്ഞക്കാല കാരോട്ട് വീട്ടില്‍ ഗോപിനാഥപിള്ള, 19ാം സാക്ഷി ആവണീശ്വരം സുബി മന്‍സിലില്‍ സുബൈര്‍ എന്നിവരാണ് കൂറുമാറിയത്.
പ്രോസിക്യൂഷന്‍ ഭാഗം എതിര്‍വിസ്താരത്തില്‍ 10ാം പ്രതി അച്ചായനും 14ാം പ്രതി നൗഷാദും മദ്യവിതരണത്തിനുണ്ടായിരുന്നതായി ഗോപിനാഥപിള്ളയും സുബൈറും മൊഴി നല്‍കി. വിചാരണ 23ന് തുടരും.പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ഗോപീഷ്‌കുമാര്‍, ജി മോഹന്‍രാജ് എന്നിവര്‍ കോടതിയില്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 hours ago