മുഖത്തല മുരാരി ക്ഷേത്രോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്
.
കൊല്ലം: മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ (മുരാരി ക്ഷേത്രം) ഈ വര്‍ഷത്തെ ഉത്സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ജില്ലാ ശുചിത്വ മിഷന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഉത്സവം നാളെ ആരംഭിക്കും. ക്ഷേത്രത്തിലും പരിസരത്തും പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പി വെള്ളം, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍ എന്നിവ ഉപയോഗിക്കില്ല. ഭക്തജനങ്ങളും ക്ഷേത്രപരിസരത്തുള്ള കച്ചവടക്കാരും ഇതുമായി സഹകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് ഭക്ഷണം, കുടിവെള്ളം എന്നിവ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കും.
ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സന്നദ്ധ സമിതികള്‍ പ്ലാസ്റ്റിക് ഒഴിവാക്കി കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും.
ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് ഗുരുജ്യോതി, സെക്രട്ടറി അനില്‍ മേലേവിള, സബ് ഗ്രൂപ്പ് ഓഫിസര്‍ ഒ.ബി ദിലീപ്കുമാര് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."