സപ്ലൈകോ അരിക്കടകളുടെ ഉദ്ഘാടനം നാളെ
കോതമംഗലം: സംസ്ഥാന സര്‍ക്കാര്‍ കോതമംഗലം മണ്ഡലത്തില്‍ അനുവദിച്ച അരിക്കടകളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അറിച്ചു.
അടിവാട് അനുവദിച്ചിരിക്കുന്ന അരിക്കട അടിവാട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമിപം വൈകിട്ട് 3 മണിക്കും, കോതമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റിനു സമിപം വൈകിട്ട് 4 മണിക്കും, നെല്ലിക്കഴിയില് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം വൈകിട്ട് 5 മണിക്കുമാണ് അരിക്കടകളുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നതെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.
പുതിയ അരിക്കടകളില്‍ മട്ട അരി 5 കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും കിലോക്ക് 24 രൂപയാണ് വില .ജയ അരി 5 കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും കിലോക്ക് 25 രൂപയാണ് വില.പച്ചഅരി 5 കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും കിലോക്ക് 23 രൂപയാണ് വില.
ഇതിനു പുറമേ റേഷന്‍ പുഴുക്കലരിയും ലഭിക്കും.ഒരു റേഷന്‍ കാര്‍ഡിന് മാസത്തില്‍ 10 കിലോ അരിയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്.വിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിക്കുന്ന ഇത്തരം അരിക്കടകള്‍ പൊതുജനത്തിന് വലിയ ആശ്വാസം നല്‍കുന്നതാണെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."