പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം നാലുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി: ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയിലായി.മുഖ്യ പ്രതി അര്‍ജ്ജുന്‍ (24), അഴീക്കല്‍ പരുത്തി മൂട്ടില്‍ സുജിത്ത് (25), ശരത്ചന്ദ്രന്‍ (26), അമ്പിളിക്കുട്ടന്‍ (25) എന്നിവരാണ് ഓച്ചിറ പൊലിസിന്റെ പിടിയിലായത്.
ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കണ്ടാലറിയാവുന്ന മറ്റു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അര്‍ജ്ജുന്‍. മറ്റൊരു പ്രതിയായ സുജിത് യുവമോര്‍ച്ചയുടെ മുന്‍ മണ്ഡലം സെക്രട്ടറിയാണ്. ആര്‍.എസ്.എസിന്റേയും ,ബി.ജെ.പിയുടേയും തണലിലാണ് ഈ ക്രിമിനല്‍ സംഘം വിലസുന്നതെന്ന് ഡി.വൈ.എഫ്.ഐയും, യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു.
മരിച്ച പ്രജിലിന്റെ ബന്ധുവായ പെണ്‍കുട്ടിയെ പലതവണ ശല്യം ചെയ്ത അര്‍ജുനനോട് ഇക്കാര്യം ചോദിക്കാനെത്തിയ പ്രജി ലിനേയും സഹോദരന്‍ പ്രവീണിനേയും സുഹൃത്ത് ക്കളേയും കരുതിക്കൂട്ടി അക്രമിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ വെട്ടേറ്റ പ്രജിലിനെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി 8.30 ഓടെ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും അമ്മ രമയും സഹോദരി വീണയും ഉള്‍പ്പെടെയുള്ളവരുടെ ദുഃഖം അണപൊട്ടിയൊഴുകി.പ്ര ജിലാലും, പ്രവീണും, പിതാവ് പ്രബുദ്ധനും മത്സ്യതൊഴിലാളികളാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."