വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു
അമ്പലപ്പുഴ: വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. അമ്പലപ്പുഴ കിഴക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീവത്സം എന്ന ഹോട്ടലാണ് പൊലിസിന്റെ സഹായത്താല്‍ അമ്പലപ്പുഴ അര്‍ബര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജെ.ഷിജിമോന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജയ കൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ അടപ്പിച്ചത്.
ബുധനാഴ്ച ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലിലെത്തി പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
വൃത്തിഹീനമായ രീതിയില്‍ അടുക്കള പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതും ഹോട്ടലിലെ മലിനജലം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴുക്കിവിടുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
എന്നാല്‍ ഇതവഗണിച്ച് ഇന്നലെ ഹോട്ടല്‍ വീണ്ടും തുറന്നപ്പോഴാണ് പൊലിസിന്റെ സഹായത്താല്‍ ഹോട്ടല്‍ അടപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."