തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട ജഡ്ജിമാര്‍ മാനസിക രോഗികളെന്ന് ജസ്റ്റിസ് കര്ണന്
കൊല്‍ക്കത്ത:തന്റെ മാനസിക നില പരിശോധിക്കാനായി ഉത്തരവിട്ട സുപ്രിം കോടതി ജഡ്ജിമാരുടെ സംഘം മാനസിക രോഗികളാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ് കര്ണന്. ഇന്നലെ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.എസ്. കര്‍ണനെ പരിശോധിക്കാനെത്തിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ അദ്ദേഹം തിരിച്ചയക്കുകയും ചെയ്തു.
ഭ്രാന്തന്മാരായ ജഡ്ജിമാരുടെ ഭ്രാന്തന് ഉത്തരവാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കര്ണന് തനിക്ക് ഒരു തരത്തിലുള്ള മാനസിക തകരാറുകളും ഇല്ലെന്ന് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ ഉള്‍പ്പെടെയുള്ള സുപ്രിം കോടതിയിലെ ഏഴ് ജഡ്ജിമാരാണ് ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിട്ടത്. ഇന്നലെ 20 അംഗ പൊലിസുകാരുടെ അകമ്പടിയോടെയാണ് നാലംഗ മാനസികരോഗ വിദഗ്ധര്‍ കൊല്‍ക്കത്തിയിലെ കര്‍ണന്റെ വസതിയിലെത്തിയത്. ഇവരുടെ പരിശോധന നിരസിച്ച അദ്ദേഹം തനിക്ക് ഒരുതരത്തിലുള്ള മാനസിക തകരാറുകളും ഇല്ലെന്ന് വ്യക്തമാക്കികൊണ്ടുള്ള കുറിപ്പും ഡോക്ടര്‍മാര്‍ക്ക് നല്കി. തന്റെ കുടുംബാംഗങ്ങളോ രക്ഷിതാക്കളോ വീട്ടിലില്ലാതെ മാനസിക പരിശോധന നടത്താന്‍ പാടില്ല. മാത്രമല്ല തന്റെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞതിന് പിന്നില്‍ താന്‍ ദലിതനായതുകൊണ്ടാണെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."