ഫിഫ റാങ്കിങ് ചരിത്രമെഴുതി ഇന്ത്യ 100ാം സ്ഥാനത്ത്
സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. 21 വര്‍ഷത്തിന് ശേഷം 100ാം റാങ്കിലെത്തിയാണ് ഇന്ത്യ നേട്ടത്തിലേക്ക് കുതിപ്പ് നടത്തിയത്. നിക്കരാഗ്വ, എസ്റ്റോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ 100ാം റാങ്ക് പങ്കിടുന്നത്. നേരത്തെ 1996ല്‍ 94ാം റാങ്കിലെത്തിയതായിരുന്നു ഇന്ത്യയുടെ മികച്ച നേട്ടം. അതിന് ശേഷം ഇപ്പോഴാണ് ഇന്ത്യ ആദ്യ നൂറിലെത്തുന്നത്.
എവേ പോരാട്ടത്തില്‍ കംപോഡിയ, മ്യാന്മര് ടീമുകളെ കീഴടക്കിയതാണ് ഇന്ത്യക്ക് നേട്ടമായത്. കംപോഡിയയെ 3-2നും മ്യാന്മറിനെ 1-0ത്തിനും അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ജൂണ്‍ ഏഴിന് ലബനാനെതിരേ അന്താരാഷ്ട്ര സൗഹൃദ മത്സരവും ജൂണ്‍ 13ന് എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ കിര്‍ഗിസ്ഥാനെതിരായ പോരാട്ടവുമാണ് ഇന്ത്യയുടെ അടുത്ത രണ്ട് അന്താരാഷ്ട്ര പോരാട്ടങ്ങള്‍.
പുതിയ റാങ്കിങിലും ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അര്‍ജന്റീന രണ്ടാമതും ലോക ചാംപ്യന്മാരായ ജര്‍മനി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ചിലി നാലാമതും കൊളംബിയ അഞ്ചിലും ഫ്രാന്‍സ് ബെല്‍ജിയം ടീമുകള്‍ ആറും ഏഴും സ്ഥാനത്ത്. യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ എട്ടാമതും സ്വിറ്റ്സര്‍ലന്‍ഡ് ഒന്‍പതാം റാങ്കിലും മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന് പത്തിലും ഇറ്റലി 12ാം സ്ഥാനത്തുമാണ്. ഇറ്റലിക്ക് മുന്നില്‍ 11ാം റാങ്കില്‍ പോളണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."