ബാലയരങ്ങ് സംസ്ഥാന ശില്‍പശാല 'സര്‍ഗ വസന്തം' സമാപിച്ചു
മീനങ്ങാടി: മലയാള കലാകരന്‍മാരുടെ ദേശീയ സംഘടന നന്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലയരങ്ങ് സംസ്ഥാന ശില്‍പശാല സര്‍ഗ വസന്തം ക്യാംപ് സമാപിച്ചു.
മെയ് മൂന്ന്, നാല് തിയതികളിലായി പാതിരിപ്പാലം ഒയിസ്‌ക ഇക്കോ റിസോഴ്‌സ് സെന്ററില്‍ നടന്ന മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ സ്വാഭാവിക കലകളുടെ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. 150ഓളം കലാകാരികളും കലാകാരന്‍മാരും സംഗീതം, നൃത്തം, ചിത്രകല, സാഹിത്യം, അഭിനയം തുടങ്ങിയ ഇനങ്ങളിലാണ് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചത്. സംസ്‌കാരമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്ത് സമൂഹത്തിന് സമര്‍പിക്കുക എന്ന ലക്ഷ്യവുമായാണ് നന്മ ക്യാംപ് സംഘിടപ്പിച്ചത്.
സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി ഉഷാകുമാരി അധ്യക്ഷയായി. ടി.ബി സുരേഷ്, എ.കെ രാജേഷ്, എസ് ചിത്ര കുമാര്‍, പി.കെ സത്താര്‍, കലാമണ്ഡലം സത്യവൃതന്‍, വിശാലാക്ഷി ചന്ദ്രന്‍, സുലോചനാ രാമകൃഷ്ണന്‍, സ്റ്റാനി മാനന്തവാടി സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് മജീഷ്യന്‍ ശശി താഴത്തുവയല്‍ മാജിക് അവതരിപ്പിച്ചു.
സംസ്ഥാന പോളി കലോത്സവത്തിലെ മികച്ച നടന്‍ ജോണ്‍ ബ്ലസന്റെ ഏകാഭിനയം, സു.ബത്തേരി മേഖലാ കമ്മിറ്റിയുടെ നാടന്‍ പാട്ടും പരിപാടിയില്‍ ശ്രദ്ധേയമായി. ക്യാംപിന്റെ ഭാഗമായി കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."