തുവ്വൂര്‍ പള്ളിപ്പറമ്പില്‍ കിണറ്റില്‍ മാലിന്യം തള്ളിയും കട തകര്‍ത്തും സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം
തുവ്വൂര്‍: പള്ളിപറമ്പില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം . പള്ളിപറമ്പ് അക്കരക്കുളം റോഡിലെ റേഷന്‍ കടക്ക് സമീപത്താണ് സംഭവം. പറമ്പൂര്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറിലേക്കാണ് മാലിന്യം മുഴുവന്‍ തള്ളിയത്.
ഈ കിണറാശ്രയിച്ച് നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. സമീപത്തെ ക്ലബിലെ കാരംസ് ബോര്‍ഡും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് തള്ളിയിട്ടുള്ളത്. വെള്ളം മുഴുവന്‍ മലിനമായിട്ടുണ്ട്. ചെടികളും മറ്റും കൃഷി വിളകളും നശിപ്പിച്ചിട്ടുണ്ട്.
വീടിന്റെ പൂമുഖത്തേക്കും മാലിന്യം തള്ളിയിട്ടുണ്ട്. ഭക്ഷണ അവശിഷ്ടവും എറിഞ്ഞിട്ടുണ്ട്. ഈ വീട്ടില്‍ വാടകക്കായി തൊണ്ടിയില്‍ കുഞ്ഞിപ്പയും കുടുംബവുമാണ് താമസിക്കുന്നത്.
നേരം വെളുത്തപ്പോഴാണ് ഇവര്‍ വിവരം അറിയുന്നത്. സമീപത്തെ പുന്നറാട്ടില്‍ ഉമ്മറിന്റെ കടയിലെ പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. മറ്റു നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്.
ഇവരുടെ പരാതിയെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലിസ് സ്ഥലത്തെത്തി. ആക്രമണം നടന്ന വീടിന് എതിര്‍വശത്തുള്ള ഒഴിഞ്ഞ പറമ്പില്‍ രാത്രിസമയത്ത് മദ്യപാനികള്‍ എത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."