മദ്യശാലക്കെതിരേ ഉപരോധം; സമരക്കാരെ അറസ്റ്റു ചെയ്തു
കണ്ണൂര്‍: നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റോഡിലെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദേശമദ്യശാല വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വിദേശ മദ്യശാല ഉപരോധിച്ചു. കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സമരസമിതി നേതാക്കളായ ടി.സി താഹ, കോര്പറേഷന് കൗണ്‍സിലര്‍ എം ഷഫീഖ്, പി.വി സജീവന്, ഫാറൂഖ്, അജ്മല്‍ തുടങ്ങി 12ഓളം സമരക്കാരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. സമരപ്പന്തല്‍ പൊളിച്ച് കസേരയും മറ്റും പൊലിസ് എടുത്തു കൊണ്ടു പോയി. സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ടി.സി താഹ, പി.വി സജീവന്, ജമാല്‍ ഹാജി, എം ഷഫീഖ്, എം ഷരീഫ്, ബി ഷംസുദ്ദീന് മൗലവി, രാജന് കോരമ്പേത്ത്, ടി ചന്ദ്രന്, അഷ്റഫ് മമ്പറം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."