ഖമറുന്നീസ മാപ്പുപറഞ്ഞു; നാക്കുപിഴയെന്ന് വിശദീകരണം
മലപ്പുറം: പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്യുകയും ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയുംചെയ്ത സംഭവത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ പാര്‍ട്ടിക്ക് മാപ്പപേക്ഷ നല്കി. ഖമറുന്നീസയുടെ നിലപാട് സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണ്.
മാപ്പപേക്ഷ നല്കിയതിനാല് മറ്റ് നടപടികളിലേക്ക് നീങ്ങുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് ഖമറുന്നീസ പറഞ്ഞു. വീട്ടില്‍ ഫണ്ട് പിരിവിന് പലരും വരാറുണ്ട്. അത് ഇത്രമാത്രം വാര്‍ത്തയാകുമെന്ന് കരുതിയില്ല.
ചില മാധ്യമങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ബി.ജെ.പിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ നാക്കുപിഴവ്മൂലം സംഭവിച്ചതാണ്. താന്മൂലം പാര്‍ട്ടിക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സൂചിപ്പിച്ചുമാണ് ഖമറുന്നീസ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കിയത്. കഴിഞ്ഞദിവസം തിരൂരിലെ തന്റെ വസതിയില്‍ വച്ചാണ് ഖമറുന്നീസ ബി.ജെ.പി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയിലും കേരളത്തിലും വളരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മക്കും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്നും ഖമറുന്നീസ പറഞ്ഞതാണ് വിവാദമായത്.
വനിതാലീഗ് അധ്യക്ഷയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് മാപ്പപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."