നേതൃത്വത്തിന് പങ്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ സംഭവങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തിന് പങ്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി.
അപ്രതീക്ഷിത വിജയം പാര്‍ട്ടി അംഗങ്ങള്‍ ഒറ്റക്കെട്ടായിയെടുത്ത തീരുമാനത്തിന്റെ ഫലമാണ്. ഒരുവിഭാഗം എല്‍.ഡി.എഫ് അംഗങ്ങള്‍ പിന്തുണയ്ക്കുമെന്നത് വോട്ടെടുപ്പ് സമയം മാത്രമാണ് അറിഞ്ഞ്.
കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഈ വിഷയത്തില്‍ ഒരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാനെയും ജോസ് കെ. മാണിയേയും കുറ്റപ്പെടുത്തുന്നതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളും ചിലരുടെ അധികാരമോഹങ്ങളുമാണ് മുന്‍ പ്രസിഡന്റിന്റെ രാജിയില്‍ കലാശിച്ചത്. ഇതില്‍ കേരളാ കോണ്‍ഗ്രസിന് പങ്കില്ല.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഭരണത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ദുരനുഭവം മാത്രമാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായത്.
ജില്ലാ പഞ്ചായത്ത് ഭരണവും തീരുമാനങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."