HOME
DETAILS
MAL
ലോകത്തെ ആദ്യ വനിതാ സ്‌പെഷല്‍ ട്രെയിനിന് 25 വയസ്
backup
May 05 2017 | 18:05 PM
മുംബൈ: ലോകത്ത് ആദ്യമായി വനിതകള്‍ക്ക് വേണ്ടിമാത്രമായി സര്‍വിസ് ആരംഭിച്ച ട്രെയിനിന് 25 വയസ്. 1992 നാണ് ഉത്തര റെയില്‍വേ വിഭാഗം മുംബൈയില്‍ വനിതകള്‍ക്ക് മാത്രമായി സബര്‍ബന്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചിരുന്നത്.
ട്രെയിന്‍ സര്‍വിസ് നടത്തിയിരുന്നത് ചര്‍ച്ച് ഘട്ട് , ബോറിവാലി എന്നീസ്ഥലങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രൂപത്തിലായിരുന്നു. പിന്നീട് അത് വിറാര്‍ പ്രദേശത്തേക്കും വ്യാപിപ്പിച്ചിരുന്നു. ദിനേന ആയിരക്കണക്കിന് വനിതകളാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.
വനിതാ സ്‌പെഷല്‍ ട്രെയിന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷയാണ് നല്‍കുന്നതെന്ന് ഉത്തര റെയില്‍വേ ഉദ്യോഗസ്ഥനായ രവീന്ദ്രര്‍ ബാക്കര്‍ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി ഉത്തര റെയില്‍വേ ട്രെയിനുകളിലെ 60 വനിതാ കംബാര്‍ട്ട്‌മെന്റുകളില്‍ സി.സി ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."