HOME
DETAILS

പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

  
backup
May 05 2017 | 19:05 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af




കാക്കനാട്: ജില്ലയില്‍ പകര്‍ച്ചവ്യാധികളായ ഡിഫ്ത്തീരിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയവയുടെ വ്യാപനം തടയാന്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ മുഹമ്മദ്.വൈ.സഫീറുള്ള വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേകപരിശോധന സമിതിക്കും ഇന്നലെ രൂപം നല്‍കി. പൊലിസ്, റവന്യൂ, ആരോഗ്യം ഭക്ഷ്യ സുരക്ഷ, തദ്ദേശസ്വയംഭരണ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ്പരിശോധന സംഘത്തിലുണ്ടാവുക. കളമശ്ശേരി,തൃക്കാക്കര, ആലുവ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടതാണ് അടിയന്തിരനടപടികള്‍ക്ക് തുടക്കമായത്. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ഡങ്കുപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലും കര്‍ശന പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.
ഭക്ഷണപാനീയങ്ങളിലൂടെയാണ് മഞ്ഞപ്പിത്തമടക്കമുള്ള രോഗവ്യാപനം ഉണ്ടാവുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുടിവെള്ളം, പഴകിയ ഭക്ഷണം, ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ, ഭക്ഷണശാലകളിലെ പാചക മുറികളിലടക്കം ജോലി ചെയ്യുന്നവരുടെ ആരോഗ്യനില, വൃത്തിഹീനമായ ശുചി മുറികള്‍ ഇവയെല്ലാം രോഗവ്യാപനത്തിന് കാരണമാവുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു.
ജനസാന്ദ്രത ഏറെയുള്ള മുനിസിപ്പല്‍ മേഖലകളിലാണ് പരിശോധനകള്‍ക്ക് ഇന്നു മുതല്‍ തുടക്കമാവുക. ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഉടമയുടെ ചെലവിലാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ അടച്ചുപൂട്ടാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമിതിയുടെ ഏകോപനച്ചുമതല ജില്ലാ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശ്രീനിവാസന് നല്‍കിയിട്ടുണ്ട്. 2005 ലെ ദുരന്തനിവാരണ ആക്ടിലെ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റക്കാരായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക. ആലുവ മുനിസിപ്പല്‍ പ്രദേശങ്ങളിലെ പരിശോധന സമിതിയില്‍ മാലിപ്പുറം സി.എച്ച്.സിയിലെ ജോസ് അഗസ്റ്റിന്‍, ആലുവ താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ആന്റണി, ആലുവ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബിനു ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ ഷണ്‍മുഖന്‍, വൈശാഖന്‍ എന്നിവരും തൃക്കാക്കര നഗരസഭയിലെ പരിശോധന സമിതിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ദേവരാജന്‍, തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പ്പെക്ടര്‍ ദിലീപ്, കീച്ചേരി സി.എച്ച്.സി യിലെ ഷാജു. പി .ജോണ്‍, ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നുള്ള ജോസ് ലോറന്‍സ്, പി.സി.ദിലീപ് എന്നിവര്‍ അംഗങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  39 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago