സപ്ലൈകോ അരിക്കട ഉദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ കല്ലൂര്‍ക്കാട് പഞ്ചായത്തിന് അനുവദിച്ച അരിക്കയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കല്ലൂര്‍ക്കാട് മാവേലി സ്റ്റോറിന് സമീപം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കും. വിപണിയില്‍ അരിവില കൃമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ അരിക്കട അനുവദിച്ചത്. മൂവാറ്റുപുഴയിലും, പോത്താനിക്കാടും, കല്ലൂര്ക്കാടുമാണ് അനുവദിച്ചത്. ഇതില്‍ മൂവാറ്റുപുഴയിലേയും പോത്താനിക്കാടിലേയും അരിക്കടകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കല്ലൂര്‍ക്കാട് അരിക്കടയുടെ പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. പുതിയ അരിക്കടകളില്‍ മട്ട അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും. കിലോക്ക് 24രൂപയാണ് വില. ജയ അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും. കിലോയ്ക്ക് 25രൂപയാണ് വില. പച്ച അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ ലഭിക്കും. കിലോയ്ക്ക് 23രൂപയാണ് വില. ഇതിന് പുറമേ റേഷന്‍ പുഴുക്കലരിയും ഇവിടെ സബ്സിഡി നിരക്കില്‍ ലഭിക്കുന്നതാണ്. ഒരു റേഷന്‍ കാര്‍ഡിന് മാസത്തില്‍ 10കിലോ അരിയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."