വാപ്പയുടെ ആഗ്രഹത്തിനൊത്ത വിജയവുമായി അഞ്ജല സഫ്‌റിന്‍
പെരുമ്പാവൂര്‍: വാപ്പയുടെ മരണത്തിന്റെ ആഘാതത്തിലാണ് അഞ്ജല സഫ്‌റിന്‍ പത്താംതരം ഫിസിക്‌സ് പരീക്ഷയെഴുതിയത്.
പരീക്ഷഫലം വന്നപ്പോള്‍ മികച്ച വിജയം നേടി പിതാവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ഈ മിടുക്കി. തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഞ്ജല സഫ്‌റിന്‍. ഫിസിക്‌സ് പരീക്ഷക്ക് തയാറെടുക്കുമ്പോഴാണ് പിതാവ് പോഞ്ഞാശ്ശേരി കണ്ണേമ്പിള്ളി വീട്ടില്‍ കാദര്‍ കുഞ്ഞ് 58 ശ്വാസമുട്ട് മൂലം പെട്ടന്ന് മരണമടഞ്ഞത്. പിതാവിന്റെ പെട്ടന്നുള്ള മരണം പരീക്ഷ എഴുതുന്നതിനുള്ള തയ്യാറടുപ്പുകളെ ബാധിച്ചങ്കിലും അധ്യാപകരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയില്‍ തുടര്‍ന്നുള്ള പരീക്ഷ അഞ്ജല സഫ്‌റിന്‍ പരീക്ഷഎഴുതുകയായിരുന്നു. പിതാവിന്റെ മരണ ദിവസം എഴുതിയ ഫിസിക്‌സിന് ഉള്‍പ്പെടെ ഏഴ് വിഷയങ്ങള്‍ക്ക് ഫുള്‍ എ പ്ലസും മറ്റ് മൂന്ന് വിഷയങ്ങള്‍ക്ക് 'എ'യും നേടി അഞ്ജലസഫ്‌റിന്‍ വാപ്പയുടെ പ്രതീക്ഷക്കൊത്ത് തന്നെ ഉയരാന്‍ അഞ്ജലക്ക് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."