പിസ്റ്റളും തിരകളും മയക്കുമരുന്നുമായി അഞ്ചുപേര്‍ പിടിയില്‍
മംഗളൂരു: പിസ്റ്റളും തിരകളും മയക്കു മരുന്നുമായി അഞ്ചുപേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളി കാസര്‍കോട് പെരിയാട്ടടുക്കം റിയാസ്, ഉപ്പള മുളിഞ്ചയിലെ അബ്ദുല്‍ ഗഫൂര്‍, ഹിദായത്ത് നഗറിലെ ഇംതിയാസ് അഹമ്മദ്, ബണ്ട്വാള്‍ സാലത്തൂരിലെ ഉസ്മാന്‍ റഫീഖ്, വിട്ടലയിലെ ഹസ്‌വാര്‍ എന്നിവരാണ് പൊലിസ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു പിസ്റ്റലുകള്‍, 22 തിരകള്‍, കഞ്ചാവ്, എം.ഡി.എം.എ മയക്കുമരുന്ന് എന്നിവ പൊലിസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നിന് മാത്രം 1,80,000 രൂപയോളം വിലവരുമെന്നു പൊലിസ് പറഞ്ഞു. കാസര്‍കോട്ടേക്ക് കടത്തുകയായിരുന്നു മയക്കു മരുന്നെന്നു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ 11 മൊബൈല്‍ ഫോണുകളും 64,000 രൂപ, ഒരു കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ ചാലക്കുടി, പഴയങ്ങാടി, ബേക്കല്‍ പൊലിസ് സ്റ്റേഷനുകളിലായി 40 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റിയാസ്. ഇതിനു പുറമെ കര്‍ണാടകയില്‍ ഒരു കൊലപാതക കേസിലും പ്രതിയാണ്. ചാലക്കുടി, ബേക്കല്‍, പഴയങ്ങാടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വാറണ്ട് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."