രണ്ട് വാഹനാപകടങ്ങളില്‍ ഒഴിവായത് വന്‍ ദുരന്തം
വടകര: വടകരയിലുണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ ഒഴിവായത് വന്‍ ദുരന്തം. പാചകവാതകവുമായി എത്തിയ ടാങ്കര്‍ലോറി നിയന്ത്രണം വിട്ടപ്പോള്‍ മറ്റൊരപകടത്തില്‍ ചരക്കുലോറിക്ക് തീപിടിച്ചു. രണ്ടിടത്തും ഭാഗ്യംകൊണ്ടാണ് ആളപായം ഒഴിവായത്. ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കി.
മംഗലാപുരത്തുനിന്ന് നിറയെ ഗ്യാസുമായി വന്ന ബുള്ളറ്റ് ലോറി നഗരമധ്യത്തില്‍ നാരായണ നഗരം ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം തകര്‍ത്ത് റോഡിനു കുറുകെ നിന്നു. ബുധനാഴ്ച പുലര്‍ച്ചെ 1.45 നാണ് സംഭവം. തുടര്‍ന്ന് ബൈക്കിലിടിച്ചു. ഉടന്‍ തന്നെ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സില്‍ അറിയിക്കേണ്ട ഡ്രൈവറും സഹായിയും സ്ഥലംവിട്ടത് സ്ഥിതി വഷളാക്കി.
സംഭവമറിഞ്ഞ ഉടന്‍ വടകര ഫയര്‍സ്റ്റേഷനില്‍ നിന്ന് ലീഡിങ് ഫയര്‍മാന്‍ ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നവീകരിച്ച സംവിധാനമുള്ള വാഹനവുമായി എത്തിയ ഇവര്‍ ഗ്യാസ് ടാങ്കര്‍ സൂക്ഷ്മമായി പരിശോധിച്ച് വാതക ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തി.
ഇതുകഴിഞ്ഞ് മടങ്ങുമ്പോഴാണ് പാലോളി പാലത്തു ലോറിക്ക് തീപിടിച്ചെന്ന വിവരം ലഭിക്കുന്നത്. അഗ്നിശമന സേന എത്തുമ്പോഴേക്കും വാഹനത്തിന്റെ കാബിന്‍ തീ വിഴുങ്ങിയിരുന്നു. ഉടന്‍ വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കി. പ്രളയ ബാധിത ജില്ലകളിലേക്കുള്ള ഭക്ഷ്യസാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."