വിദ്യാര്‍ഥിനിയുടെ കൈയൊടിച്ചെന്നു പരാതി; രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു സസ്പെന്ഷന്
നീലേശ്വരം: വിദ്യാര്‍ഥിനിയുടെ കയ്യൊടിച്ചെന്നു പരാതി യില്‍ രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജില്‍നിന്നു അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പടന്നക്കാട് നെഹ്റു കോളജ് മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥി എം.അരുണ്‍, ഇക്കണോമിക്സ് വിദ്യാര്‍ഥി എം.പി അജിത്ത് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്റ് ചെയ്തത്.
ബി.എ മലയാളം അവസാന വര്‍ഷ വിദ്യാര്‍ഥിനി ശില്പ ചന്ദ്രന്റെ പരാതിയിലാണു നടപടി. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും കോളജിലെ മൂന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥിയുമായ ടി.വി ഷിബിനെ ദിവസങ്ങള്‍ക്കു മുന്‍പു കോളജില്‍നിന്നു സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നു എസ്.എഫ്.ഐ ക്ലാസുകളില്‍ നടത്തിയ ക്യാംപയിനു ബദലായി വിദ്യാര്‍ഥിനികളും ക്യാംപയിന് നടത്തി.
ഇതിനിടെയുണ്ടായ വാക്കേറ്റത്തിനിടെയാണു വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞത്. കയ്യില്‍ തട്ടിയതേയുള്ളൂവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനു നല്കിയ മറുപടി. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശില്പയുടെ കൈയില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."