രണ്ടുദിനം കൊണ്ട് മുഖക്കുരു മാറ്റാന്‍ വീട്ടിലുണ്ടാക്കാവുന്ന 5 ഒറ്റമൂലികള്‍
സൗന്ദര്യത്തിന് വലിയൊരു വിലങ്ങുതടിയാണ് മുഖക്കുരു. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാ സമയത്തും ഒരു ശല്യമായി മാറും. ആളുകളോട് സംസാരിക്കുമ്പോഴും മറ്റു കാര്യങ്ങളിലായിരിക്കുമ്പോഴും മുഖക്കുരുവില്‍ തലോടിക്കൊണ്ടു തന്നെ നില്‍ക്കേണ്ട അവസ്ഥ. ചലവും ബാക്റ്റീരിയയും അടങ്ങിയ ചെറിയ മുഴകളാണ് മുഖക്കുരു. ഇതു മാറ്റിയെടുക്കാന്‍ ധാരാളം മരുന്നുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. വലിയ വില കൊടുത്തു ഉപയോഗിക്കുന്ന മരുന്നുകള്‍ പക്ഷെ, ഉദ്ദേശിച്ച ഫലം തന്നോളണമെന്നില്ല.
നമുക്കു തന്നെ ചെറിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പ്രകൃതി ചികിത്സ നടത്താനായാല്‍ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാനാവും. മുഖക്കുരു മാറ്റാന്‍ മാറ്റാന്‍ മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന എല്ലാ മരുന്നുകളും മാരകമായ കെമിക്കല്‍ ചേര്‍ത്തുള്ളതാണെന്ന് അറിയാമല്ലോ.
1. തേന്‍ ഉപയോഗിച്ച് മുഖക്കുരു മാറ്റാം
രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍ എടുക്കുക. അതിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതു സഹായിക്കും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകിയശേഷം മിക്‌സ് ചെയ്ത തേന്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ദിനേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരു ഇല്ലാതാക്കാം.
2. ഓറഞ്ച് തൊലി നല്ലൊരു മരുന്നാണ്
ഓറഞ്ച് തോല്‍ പൊടിക്കാനാവും വിധത്തില്‍ ഉണക്കുക. ഇതു നന്നായി പൊടിച്ചെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ഒലിവെണ്ണയും ചേര്‍ക്കുക. പേസ്റ്റ് രൂപത്തിലേക്ക് മിക്‌സ് ചെയ്തശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു പമ്പ കടക്കും.
3. കറുവാപ്പട്ടയിലും കാര്യമുണ്ട്
കറുവാപ്പട്ടയും തേനും ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഒരു ഒറ്റമൂലി തയ്യാറാക്കാം. കറുവാപ്പട്ട പൊടിച്ചശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുകൊടുക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ചെയ്താല്‍ എളുപ്പത്തില്‍ മുഖക്കുരുവിനെ ഇല്ലാതാക്കം.
ശ്രദ്ധിക്കുക: തേന്‍ ഉപയോഗിക്കുമ്പോള്‍ മുടിയിലും കണ്‍പുരികത്തിലും തട്ടാതെ നോക്കണം. തേന്‍ കൊണ്ടാല്‍ കറുത്ത മുടി നരച്ച നിറത്തിലാകും.
4. വേപ്പില ഇക്കാര്യത്തിലും ഉഷാര്‍
നിരവധി പ്രകൃതി ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന ആര്യവേപ്പിന്റെ പൊടിയും എണ്ണയും മുഖക്കുരു മാറ്റുന്നതിനും നല്ലൊരു മരുന്നാണ്. ബാക്റ്റീരിയയെ തടയാനുള്ള ശക്തിയുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ആര്യവേപ്പ്.
മുഖക്കുരു പൊട്ടത്തക്ക വിധത്തില്‍ നല്ല ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. തുടര്‍ന്ന് കോട്ടണ്‍ ബട്‌സ് ഉപയോഗിച്ച് വേപ്പെണ്ണ മുഖക്കുരുവില്‍ തേച്ചുകൊടുക്കുക. ആര്യവേപ്പില പൊടിച്ചെടുത്ത് വെള്ളം ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടിക്കൊടുക്കുകയും ആവാം. രാത്രി മുഴുവനും ഇതു പുരട്ടിക്കിടക്കുന്നതാണ് നല്ലത്.
5. പപ്പായയും മതി മുഖക്കുരു മാറ്റാന്‍
മൂത്ത പപ്പായയുടെ വിത്ത് കളഞ്ഞ് മുഖത്ത് വച്ചുപിടിപ്പിക്കാവുന്ന തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കുക. അരമണിക്കൂര്‍ നേരത്തേക്ക് പപ്പായ മുഖത്ത് വച്ച് കിടക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
ഇതെല്ലാം പരീക്ഷിച്ചുനോക്കി പെട്ടെന്നു തന്നെ മുഖക്കുരു മാറിയില്ലെങ്കില്‍ നിരുല്‍സാഹപ്പെടേണ്ട ആവശ്യമില്ല. ഓരോ ചികിത്സയിലൂടെയും നിങ്ങളുടെ ചര്‍മത്തിന് അതിന്റേതായ ഗുണം ലഭിക്കുക തന്നെ ചെയ്യും.
കടപ്പാട്: പ്രസ്‌കെഎസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."