HOME
DETAILS

കൈക്കൂലിക്കേസുകളില്‍ ധൃതിപിടിച്ച അറസ്റ്റ് വേണോയെന്ന് കോടതി

  
backup
July 20 2016 | 17:07 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b5%83

ന്യൂഡല്‍ഹി: കൈക്കൂലിക്കേസുകളില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെപറ്റി ചിന്തിക്കണമെന്ന് കോടതി. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പുനരാലോചന നടത്തണമെന്നും ഡല്‍ഹിയിലെ പ്രത്യേക കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബി.കെ ബന്‍സലിന്റെ ഭാര്യയും മകളും ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ അഭിപ്രായപ്രകടനം. ഭാര്യയുടേയും മകളുടേയും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ബന്‍സലിന് ജാമ്യം അനുവദിച്ചു.


കൈക്കൂലിക്കേസുകളില്‍ തിടുക്കത്തിലുള്ള അറസ്റ്റ് അത്യാവശ്യമാണോ എന്ന് സിബിഐ ചിന്തിക്കണം. കൊലപാതം പോലെയുള്ള ഒരു കേസല്ലിത്. കഴിഞ്ഞ കാലങ്ങളില്‍ സിബിഐ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരേയുള്ള തെളിവുകള്‍ ശക്തമാണോ എന്നും നോക്കണം- കോടതി പറഞ്ഞു.


മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബി.കെ.ബന്‍സലിനെ കൈക്കൂലിക്കേസില്‍ അറസ്്റ്റ് ചെയ്തതില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ ഭാര്യയും മകളുമാണ് ജീവനൊടുക്കിയത്. ഡല്‍ഹി മയൂര്‍വിഹാറിലെ വീട്ടിലാണ് ബന്‍സലിന്റെ ഭാര്യ സത്യഭാമയേയും (58) മകള്‍ നേഹയേയും (27) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് എഴുതിയ കുറിപ്പ് മൃതദേഹങ്ങള്‍ക്കടുത്തുനിന്നു പൊലിസ് കണ്ടെടുത്തിരുന്നു.

മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ഡര്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ഔഷധ കമ്പനിയുമായുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബന്‍സലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബന്‍സലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  24 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago