സി. ദിവാകരന് വോട്ട് ചെയ്യാന്‍ ആന്റണിയുടെ പേരില്‍ വ്യാജ സന്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന് വോട്ട് ചെയ്യണമെന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ യു.ഡി.എഫ് പരാതി നല്‍കി.
കഴിഞ്ഞ ദിവസം കൊട്ടിക്കലാശത്തിനു ശേഷമാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിച്ചത്. ഇനി രക്ഷയില്ല സി. ദിവാകരന് വോട്ട് ചെയ്ത് ബി.ജെ.പിയെ തുരത്തണം എന്ന് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ആന്റണി പ്രവര്‍ത്തകര്‍ക്ക് രഹസ്യം നിര്‍ദേശം നല്‍കിയെന്നായിരുന്നു സന്ദേശം.
ഇതു നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ഡി.ജി.പിക്കും ജില്ലാ കലക്ടര്‍ക്കും സിറ്റിപൊലിസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."