മുസ്ലിം ലീഗ് തവനൂര്‍ മണ്ഡലത്തില്‍ 30 ലക്ഷം രൂപയുടെ കിറ്റുകള്‍ വിതരണം ചെയ്യുന്നു
എടപ്പാള്‍: പ്രളയക്കെടുതിയില്‍ തൊഴിലിന് പോകാന്‍ കഴിയാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് 30 ലക്ഷം രൂപയുടെ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാണൂര്‍ സി പി ട്രസ്റ്റ്, കെ.എം.സി.സി, വിവിധ വാട്ട്സ്ആപ് കൂട്ടായ്മകള്‍ പോഷക സംഘടനകള്‍ ഉദാരമതികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് റിലീഫ് സംഘടിപ്പിച്ചത്. പടിഞ്ഞാറന്‍ മേഖല ഉദ്ഘാടനം ചെറിയ പറപ്പൂരില്‍ ഇടി മുഹമ്മദ് ബഷീര്‍ എം.പി യും കിഴക്കന്‍ മേഖല നരിപ്പറമ്പില്‍ എം.പി അബുസ്സമദ് സമദാനിയും തീരദേശ മേഖല മംഗലത്ത് ഇബ്രാഹിം മൂതൂരും നിര്‍വഹിച്ചു. ഓണക്കിറ്റ് വിതരണം എം. അബുല്ലക്കുട്ടിയും സാമ്പത്തിക സഹായവിതരണം സി.പി ബാവ ഹാജിയും നിര്‍വഹിച്ചു. ആര്.കെ ഹമീദ്, പി. കുഞ്ഞിപ്പ ഹാജി, സി.എം റസ്സാഖ് ഹാജി, എന്‍.കെ റഷീദ്, കെ എസ് സിദ്ദീഖ്, എം.പി ഹംസ മാസ്റ്റര്‍, ഫൈറൂസ് കൂട്ടായി, നൗഫല്‍.സി.തണ്ടിലം, സി.എം.അക്ബര്‍,കെ പി.അബൂബക്കര്‍ ഹാജി, മുജീബ് പൂളക്കല്‍, വി.പി ഹംസ, എം.വി.അലിക്കട്ടി ലത്തീഫ് ചേന്നര,പത്തില്‍ അഷ്റഫ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."