അല്‍താഫും അദ്നാനും ചെന്നൈ അണ്ടര്‍-13 യൂത്ത് ഐ ലീഗിലേക്ക്
കൊണ്ടോട്ടി: മേലങ്ങാടി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അല്‍താഫും അദ്നാനും ഐ.എസ്.എല്‍ ടീമായ ചെന്നൈ അണ്ടര്‍-13 യൂത്ത് ഐ-ലീഗ് ടീമിലേക്ക് യോഗ്യതനേടി. പരിമിതമയ സൗകര്യങ്ങളില്‍ കളിച്ചുവളര്‍ന്ന ഇവര്‍ക്ക് സ്കൂളിലെ കായികാധ്യാപകന് മുഹമ്മദ് ഷജഹാനും കെ.വൈ.ഡി.എഫ് ഫുട്ബോള്‍ അക്കാദമി പരിശീലകന് റഷീദ് പൊറ്റമ്മലുമാണ് തുണയായത്. കേരളത്തില്‍നിന്ന് ഈ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും മാത്രമാണ്.
ആറാം ക്ലാസ് വിദ്യാര്‍ഥിയായ അദ്നാനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അല്‍താഫും ഇനി ചെന്നൈ ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ചേര്‍ന്ന് പഠിക്കും. അദ്നാന് കാരാളില്‍ മുഹമ്മദ്-ആസ്യ ദമ്പതികളുടെ മകനാണ്. അല്‍താഫ് കൊണ്ടോട്ടി തക്കിയേക്കല്‍ ഷിഹാബുദ്ധീന്-ഷറീനബീവി ദമ്പതികളുടേയും മകനാണ്. ചെന്നൈ അണ്ടര്‍-13 യൂത്ത് ഐ-ലീഗ് ടീമില്‍ ചേരാനായി തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പി.ടി.എ യാത്രയയപ്പ് നല്കി. സാദിഖലി, ഇ.പി സുരേഷ്, മുഹമ്മദ് ഷാജഹാന്, ഓടക്കല്‍ റശീദ്, നാദിര്‍ഷാ, ശ്രീനിവാസന്, റഫീഖ്, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."