ജില്ലയില്‍ 27.14 ലക്ഷം പേര്‍ ബൂത്തിലേക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 19 ഉം തിരുവനന്തപുരം മണ്ഡലത്തില്‍ 17ഉം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
വോട്ടെടുപ്പിനുള്ള സാധന സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥരും പോളിങ് സാമഗ്രികളും എത്തി. എല്ലാ പോളിങ് ബൂത്തുകള്‍ക്കും പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനായി 2715 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള ബൂത്തുകളുടെ എണ്ണം ഇങ്ങനെ : വര്‍ക്കല 193, ആറ്റിങ്ങല്‍ 204, ചിറയിന്‍കീഴ് 198, നെടുമങ്ങാട് 210, വാമനപുരം 212, കഴക്കൂട്ടം 165, വട്ടിയൂര്‍ക്കാവ് 168, തിരുവനന്തപുരം 178, നേമം 180, അരുവിക്കര 210, പാറശാല 214, കാട്ടാക്കട 183, കോവളം 215, നെയ്യാറ്റിന്‍കര 185. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പാറശാല നിയമസഭാ മണ്ഡലത്തിലെ 111ാം നമ്പര്‍ ബൂത്തിലാണ്. 656 പുരുഷന്മാരും 770 സ്ത്രീകളുമടക്കം 1426 സമ്മതിദായകര്‍ക്കാണ് ഈ ബൂത്തില്‍ വോട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ 121ാം നമ്പര്‍ ബൂത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 686 പുരുഷന്മാരും 739 സ്ത്രീകളുമടക്കം 1425 വോട്ടര്‍മാര്‍ ഈ ബൂത്തിലുണ്ട്.വാമനപുരം നിയമസഭാ മണ്ഡലത്തിലെ 120ാം ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. 88 സ്ത്രീകളും 77 പുരുഷന്മാരുമടക്കം 165 വോട്ടര്‍മാരേ ഈ ബൂത്തിലുള്ളൂ. നെടുമങ്ങാട് മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്താണ് ഇക്കാര്യത്തില്‍ രണ്ടാമത്. 299 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 122 സ്ത്രീകളും 177
പുരുഷന്മാരും. പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 835
ജില്ലയിലെ 835 പോളിങ് ബൂത്തുകള്‍ പ്രശ്‌ന സാധ്യതയുള്ളതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 97 ഏണ്ണം അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 132 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങും 129 മേഖലകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക്
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഓരോ ബൂത്തുകളില്‍നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു മാറ്റും.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിലൊരുക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അതി സൂരക്ഷാ സ്‌ട്രോങ് റൂമിലാകും മെയ് 23 വരെ ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തും. സി.സി.ടി.വി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങല്‍ സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്‌ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര ജയ് മാതാ ഐ.ടി.സി, പാറശാല മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."