വോട്ടര്‍മാരെ ഒരിക്കല്‍കൂടെ ഓര്‍മിപ്പിച്ച് സ്ഥാനാര്‍ഥികള്‍
മലപ്പുറം: ഇന്നലെ സ്ഥാനാര്‍ഥികളെല്ലാം നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എത്താന്‍ കഴിയാത്ത കേന്ദ്രങ്ങളിലും മറ്റും സന്ദര്‍ശനം നടത്തിയും കണ്ടവരെ ഒരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തിയും സ്ഥാനാര്‍ഥികള്‍ അവസാനമണിക്കൂറുകള്‍ പ്രയോജനപ്പെടുത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ പ്രധാന യു.ഡി.എഫ് നേതാക്കളെ ഫോണില്‍ വിളിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. വീട്ടിലെത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുകയും ഉച്ചക്ക് മലപ്പുറത്ത് കല്യാണ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു ഗൃഹസന്ദര്‍ശനങ്ങള്‍ക്കാണ് ഇന്നലെ പ്രാമുഖ്യം നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളിലെ പര്യടനങ്ങളില്‍ എത്താന്‍ കഴിയാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സന്ദര്‍ശന പരിപാടികള്‍. രാവിലെ മങ്കട മണ്ഡലത്തിലായിരുന്നു ആദ്യ സന്ദര്‍ശനം. ഇതിനിടയില്‍ വെങ്ങാട് ഗോകുലം ഗോശാല സന്ദര്‍ശിച്ച് തൊഴിലാളികളെ കണ്ടും വോട്ടുതോടി. ഉച്ചക്ക് മലപ്പുറം സി.പി.എം. ഓഫിസിലെത്തിയ സ്ഥാനാര്‍ഥി മാധ്യമ പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസാരിച്ചു. വൈകീട്ട് കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ കുടുംബങ്ങളേയും കണ്ടു.
പലരോടും ഫോണ്‍വഴി വോട്ടുചോദിക്കുകയായിരുന്നു പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്നലെ. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമാക്കാന്‍ രംഗത്തിറങ്ങിയ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും സമയം കണ്ടെത്തി. ഉച്ചയോടെ വെന്നിയൂരിലെ കല്യാണ വീടുകളിലെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ ഇന്നലെ വിശ്രമിക്കാനാണ് സമയം കണ്ടത്. രാവിലെ കോട്ടക്കലിലെ പാര്‍ട്ടി ഓഫിസിലെത്തി പ്രവര്‍ത്തകരുമായി ഏതാനും സമയം ചെലവിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി ഫോണ്‍കോളുകള്‍ക്ക് മറുപടി പറഞ്ഞു. പ്രധാന വ്യക്തികളുമായി ഏറെനേരം ഫോണ്‍ വഴി സംഭാഷണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."