HOME
DETAILS

ജില്ലയില്‍നിന്നു ദുരിതബാധിതപ്രദേശങ്ങളിലേക്ക് വിദഗ്ധ ജോലിക്കാരെ അയക്കും

  
backup
August 24 2018 | 08:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac

കാസര്‍കോട്: പ്രളയം ദുരിതത്തിലാക്കിയ ജില്ലകളിലേക്ക് പുനരുദ്ധാരണപ്രവര്‍ത്തികള്‍ക്കായി വിദഗ്ധരായ ജോലിക്കാരെ ജില്ലയില്‍നിന്ന് അയക്കും. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടമാണ് ഇവരെ അയക്കുന്നത്. പ്രളയത്തിലായ ജില്ലകളിലെ വെള്ളംകയറിയ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍, പ്ലംബിങ്, കാര്‍പ്പന്ററി, മറ്റ് അനുബന്ധ ജോലികള്‍ക്കുമായാണ് വിദഗ്ധരായവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ ഐ.ടി.ഐകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍, സീനിയര്‍ ട്രെയിനികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, ഇത്തരം ജോലികളില്‍ വിദഗ്ധരായവര്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയ ആര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. ഇലക്ട്രിക്കല്‍, പ്ലംബിങ്, കാര്‍പ്പന്ററി, ഇലക്‌ട്രോണിക്‌സ്, വെല്‍ഡര്‍, എസി-റഫ്രിജറേഷന്‍, മറ്റ് ജോലികള്‍ എന്നിവ ചെയ്യുന്നതിനായാണ് ഇവരെ അയക്കുന്നത്. വെള്ളം കയറിയ വീടുകളും മറ്റു സ്ഥാപനങ്ങളും വൃത്തിയാക്കുന്ന മുറയ്ക്കാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ജോലിയില്‍ വൈദഗ്ധ്യം ഉണ്ടെങ്കില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ലെന്നു ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത്ബാബു അറിയിച്ചു. ഇവരുടെ യാത്രയും താമസസൗകര്യവും ഭക്ഷണവും ജില്ലാ ഭരണകൂടവും ഹരിതകേരളമിഷനും ഏര്‍പ്പെടുത്തും.
സന്നദ്ധരായവര്‍ അവരവരുടെ പണിയായുധങ്ങളുമായി എത്തണം. ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായവരെ മൂന്നു ബാച്ചുകളായാണ് അയക്കുന്നത്. നിയോഗിക്കപ്പെടുന്ന ജില്ലകളില്‍ പത്തു ദിവസം ജോലി ചെയ്യണം. ഇവര്‍ക്ക് ജില്ലാ കലക്ടറുടെ സര്‍ട്ടിഫിക്കറ്റും നല്‍കും.
സന്നദ്ധരായിട്ടുള്ളവര്‍ ഉടന്‍തന്നെ പേര് രജിസ്റ്റര്‍ ചെയ്യണം. ഇവരെ ഉടന്‍തന്നെ ബാച്ചുകളായി അയക്കും. ഇലക്ട്രിക്കല്‍ മനോജ് 99613 83636, പ്ലബിങ് രാജു 94462 39847, കാര്‍പ്പന്ററി ജയപ്രകാശന്‍ 97470 09343, അനുബന്ധജോലികള്‍ ടി.പി മധു 94961 40010, ഇലക്‌ട്രോണിക്‌സ് ഷൈജു 94476 63542, വെല്‍ഡര്‍ കെ.ഷിബു 94966 89426, എസി-റഫ്രിജറേഷന്‍ രാജേഷ് 99476 08003 എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
ഐ.ടി.ഐകളിലെ ട്രെയിനര്‍മാരെയും ഇന്‍സ്ട്രക്ടര്‍മാരെയും കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത് ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോഡല്‍ ഓഫിസറായ കാസര്‍കോട് ഐ.ടി.ഐയിലെ പ്രിന്‍സിപ്പല്‍ ഫിലോമിന ജെഫി ജെന്നിഫറാണ്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷനായി.
ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യം, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഫിലോമിന ജെന്നിഫര്‍, വിവിധ ഐ.ടി.ഐകളില്‍ നിന്നുള്ള ട്രെയിനര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, ട്രെയിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം നൂറുകണക്കിന് ട്രെയിനികള്‍ രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago