പടക്ക കടക്ക് സമീപം പൈപ്പ് ഗോഡൗണില്‍ തീപിടിത്തം
കാഞ്ഞങ്ങാട്: പടക്ക കടക്ക് സമീപമുള്ള പൈപ്പ് ഗോഡൗണിന് തീപിടിച്ചു. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിന് സമീപം രാം നഗര്‍ റോഡില്‍ പടക്കക്കടക്ക് സമീപമുള്ള മലബാര്‍ എന്‍ജിനീയറിങ് കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മറ്റ് പ്ലംബിങ് സാധനങ്ങളും കത്തി നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചു ലക്ഷം രൂപയുടെ പൈപ്പുകള്‍ മാത്രം കത്തി നശിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അഗ്നിശമനസേന കൃത്യസമയത്ത്് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീപിടിച്ച ഗോഡൗണിന്റെ മുകളിലാണ് കാസര്‍കോട് കറന്തക്കാട് സ്വദേശിയുടെ പടക്ക കട സ്ഥിതി ചെയ്യുന്നത്. തീ അണക്കാന്‍ അല്‍പം വൈകിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. കാസര്‍കോട് ചൂരി സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവില,ഫയര്‍മാന്മാരായ പി.കെ.അനില്‍, ജി.എ ഷിബിന്‍, എസ്.ആര്‍ മനു, ജി.എസ് രഞ്ജിത്, വി.എസ്.ശ്രീസൂര്യ, ഫയര്‍മാന്‍ ഡ്രൈവര്‍ പി.സി ജ്യോതികുമാര്‍, വി.എസ് ജയരാജ്, ഹോംഗാര്‍ഡുമാരായ കെ. നാരായണന്‍, പി.പി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. വെള്ളം ഉപയോഗിച്ചും ഫോം കലര്‍ത്തിയ വെള്ളം പ്രയോഗിച്ചുമാണ് പുലര്‍ച്ചെ മൂന്നരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."