HOME
DETAILS

ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി; ചെന്നിത്തലയുടെ ഹരജി തള്ളി

  
backup
August 21 2020 | 06:08 AM

764564531231-2020

 

കൊച്ചി: കൊവിഡ് ബാധിതരെ നിരീക്ഷിക്കുന്നതിനായി ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഫോണ്‍കോള്‍ വിവരങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് രോഗികളുടെ ഫോണ്‍രേഖ പരിശോധിക്കുന്നത് സര്‍ക്കാരിന് തുടരാം. സംസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും നിലവിലെ സാഹചര്യം നിങ്ങള്‍ മനസിലാക്കേണ്ടതല്ലേയെന്നും ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.

ടവര്‍ ലെക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക വിവരങ്ങള്‍ അറിയാനാണ് ഫോണ്‍രേഖ പരിശോധിക്കുന്നത്. കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  39 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  43 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago