ജില്ലയില്‍ 45 മാതൃകാ പോളിങ് സ്റ്റേഷനുകള്‍
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാതൃകാ പോളിങ് സ്റ്റേഷനുകള്‍ തയ്യാറായി. വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുക, വോട്ടര്‍മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ളതാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍. 45 മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. വോട്ടവകാശം ആസ്വാദ്യകരമായി വിനിയോഗിക്കുവാന്‍ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സഹായികള്‍ ഉണ്ടാകും.
ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങള്‍, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകള്‍, വിശ്രമസ്ഥലം, മെഡിക്കല്‍ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. വോട്ട് ചെയ്ത് ഇറങ്ങുന്നവര്‍ക്ക് അഭിപ്രായങ്ങളെഴുതാന്‍ പ്രത്യേക പുസ്തകവും സജ്ജമാക്കിയിട്ടുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ മാതൃകാ പോളിങ്ങ് സ്റ്റേഷനുകളുടെ പട്ടിക ചുവടെ
അരൂര്‍
മണിയാത്രിക്കല്‍ ദേസവം യു.പി. സ്‌കൂള്‍, നടുഭാഗം (പടിഞ്ഞാറേ കെട്ടിടം), ഗവ. യു.പി.എസ്. പറയകാട് (തെക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), തിരുമല ദേസവം ഹൈസ്‌കൂള്‍ (തെക്ക് ഭാഗം), ഗവ. യു.പു.എസ്. തുറവൂര്‍ വെസ്റ്റ്, ഗവ.എല്‍.പി.എസ്., ഒറ്റപുന്ന (വടക്ക് ഭാഗം).
ചേര്‍ത്തല
ചേര്‍ത്തല ടൗണ്‍ എല്‍.പി.എസ്., മുട്ടം ഹോളി ഫാമിലി എല്‍.പി.എസ്., ഗവ. പോളിടെക്‌നിക് ചേര്‍ത്തല, ലിറ്റില്‍ ഫ്‌ളവര്‍ യു.പി.എസ്., മതിലകം, സെന്റ്. ഫ്രാന്‍സിസ് അസീസി എച്.എസ്. അറുത്തുങ്കല്‍.
ആലപ്പുഴ
പെരുന്നോര്‍മംഗലം എല്‍.പി.എസ്. കണിച്ചുകുളങ്ങര, പേരുന്നോര്‍മംഗലം ജി.എല്‍.പി.എസ്. തിരുവിഴ (പ്രധന കെട്ടിടത്തിന്റെ തെക്ക് ഭാഗം), തമ്പക്കുച്ചവട് ജി.യു.പി.എസ്., (മധ്യ ഭാഗം), തമ്പകച്ചുവട് ജി.യു.പി.എസ്. (വടക്കേ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗം), സെന്റ്. മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ (വടക്കേ കെട്ടിടം) പൂന്തോപ്പ്.
അമ്പലപ്പുഴ
ഗവ.ജെ.ബി.എസ്. പുന്നപ്ര (വടക്കേ കെട്ടിടം), ഗവ. ജെ.ബി.എസ്. (തെക്കേ ഭാഗം), ശ്രീദേവി വിലാസം ഗവ. യു.പി.എസ്. നീര്‍ക്കുന്നം (തെക്കേ ഭാഗം), എല്‍.എഫ്. എല്‍.പി.എസ്. പുറക്കാട് (പടിഞ്ഞാറെ ഭാഗം), എല്‍.എഫ്. എല്‍.പി.എസ്. (കിഴക്കേ ഭാഗം) പുറക്കാട്.
കുട്ടനാട്
ഗവ. എല്‍.പി.എസ്. വെളിയനാട് നോര്‍ത്ത് (പടിഞ്ഞാറേ ഭാഗം), ഗവ.എല്‍.പി.എസ്. നീലംപേരൂര്‍ (വടക്കേ ഭാഗം), ഗവ.ഹൈസ്‌കൂള്‍ തെക്കേക്കര (വടക്കേ ഭാഗം), ഗവ. ന്യൂ ലോവര്‍ പ്രൈമറി സ്‌കൂള്‍ തലവടി (കിഴക്കേ ഭാഗം), സെന്റ്. അലോഷ്യസ് സ്‌കൂള്‍ എടത്വ (മധ്യ ഭാഗം).
ഹരിപ്പാട്
ഗവ. ടി.എച്.എസ്.എസ്., ഹരിപ്പാട്, യു.പി.എസ്. മണ്ണാറശാല (പടിഞ്ഞാറേ കെട്ടിടം), ജി.ബി.എച്.എസ്.എസ്. ഹരിപ്പാട് (വടക്കേ കെട്ടിടം), ഗവ.ഐ.റ്റി.ഐ. പള്ളിപ്പാട് (പ്രധാന കെട്ടിടത്തിന്റെ വടക്കേ ഭാഗം), ക്രൈസറ്റ് കിങ് ഹൈസ്‌കൂള്‍ ചേപ്പാട് (തെക്ക് കിഴക്ക് ഭാഗം).
കായംകുളം
എന്‍.ആര്‍.പി.എം. ഹൈസ്‌കൂള്‍ (വടക്കേ കെട്ടിടം), എല്‍.പി.എസ്. ഞാവക്കാട് (തെക്കേ ഭാഗം), എം.എസ്.എം. കോളജ് കായംകുളം (പുതിയ കെട്ടിടം), ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ കായംകുളം, നാഗരാജവിലാസം യു.പി.എസ്. വെട്ടിക്കോട് (കിഴക്കേ ഭാഗം).
മാവേലിക്കര
സെന്റ് ജോണ്‍സ് എച്.എസ്.എസ്. മറ്റം, എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂള്‍ (കിഴക്കേ കെട്ടിടത്തിന്റെ മധ്യ ഭാഗം) ചെറുകുന്ന്, ഗവ.എല്‍.പി.എസ്. കുതിരകെട്ടും തടം (തെക്കേ കെട്ടിടത്തിന്റെ തെക്കേ ഭാഗം), എച്.എസ്.എസ്. പടനിലം (പ്രധാന കെട്ടിത്തിന്റെ തെക്കേ ഭാഗം), പ്രസിഡന്‍സി പബ്ലിക്ക് സ്‌കൂള്‍ താമരക്കുളം.
ചെങ്ങന്നൂര്‍
നായര്‍ സമാജം ബി.എച്.എസ്. മാന്നാര്‍ (പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗം), ശ്രീ കാര്‍ത്തിയായനി വിലാസം ഹൈസ്‌കൂള്‍ കുട്ടംപേരൂര്‍ (പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗം), ഗവ. യു.പി. ഗേള്‍സ് സ്‌കൂള്‍ കിഴക്കേ നട, ചെങ്ങന്നൂര്‍ (കിഴക്കേ കെട്ടിടത്തിന്റെ വടക്കേ ഭാഗം), ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ തോനക്കാട്, ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ കല്യാത്തറ (തെക്കേ കെട്ടിടം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."