HOME
DETAILS
MAL
ആപ്പ് പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
backup
July 20 2016 | 19:07 PM
ന്യൂഡല്‍ഹി: ആം ആദ്മി പ്രവര്ത്തകന് ലൈംഗിംകമായി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നരേലയിലെ വസതിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.താന്‍ പരാതി നല്കിയ കേസില്‍ സഹപ്രവര്‍ത്തകനായ രമേശ് വാധ്വക്ക് ജാമ്യം ലഭിച്ചതില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
രമേശ് വാധ്വയെ ആം ആദ്മി എം.എല്‍.എ സംരക്ഷിച്ചിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.ഡല്‍ഹിയിലെ ആപ്പ് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന ബി.ജെ.പി പുതിയ സംഭവത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."