അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുനമ്പം ബസ് സ്റ്റാന്‍ഡ്
വൈപ്പിന്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത വീര്‍പ്പുമുട്ടി മുനമ്പം ബസ് സ്റ്റാന്‍ഡ്. ഇതോടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബസ് കാത്ത് നില്‍ക്കാന്‍ ഒരു ഷെഡ് പോലുമില്ലാത്ത സ്ഥിതിയാണുള്ളത്. വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാത അവസാനിക്കുന്ന മുനമ്പം ബോട്ട് ജെട്ടിക്കടുത്ത് ടാര്‍ ചെയ്ത ഒരു പറമ്പ് മാത്രമാണ് സ്റ്റാന്റായി ഉപയോഗിക്കുന്നത്.
ബസ് സ്റ്റാന്‍ഡ് ഉണ്ടായകാലം മുതല്‍ ഇത് തന്നെയാണ് സ്ഥിയെന്ന് നാട്ടുകാര്‍പറയുന്നു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ, മഴയോ വെയിലോ ഉള്ളപ്പോള്‍ ഒന്ന് കയറി നില്‍ക്കാനോ ഒരു ഷെഡ് പോലുമില്ലാത്ത സ്ഥിതിയാണ് ഉള്ളത്. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യമോ ഇവിടെയില്ല. സ്ത്രീ യാത്രക്കാര്‍ പലപ്പോഴും പ്രഥമിക ആവശ്യങ്ങള്‍ക്കായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്.
വൈപ്പിന്‍, പറവൂര്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ മേഖലകളിലുള്ള ബസുകള്‍ ഇവിടെയെത്തുന്നുണ്ട്. ഈ സ്റ്റ ാന്റില്‍ ഇറങ്ങി ഫെറിബോട്ടിലാണ് പലരും തൃശ്ശൂര്‍ ജില്ലയിലെ അഴിക്കോട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്് പോകുന്നത്.ഇപ്പോള്‍ മുനമ്പം അഴീക്കോട് പാലം വരുമെന്ന പേരില്‍ ബസ് സ്റ്റാന്റ് അപ്രസക്തമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ പാലം കടന്ന് പോകാതെ മുനമ്പത്ത് സര്‍വിസ് അവസാനിപ്പിക്കുന്ന നിരവധി സ്വകാര്യബസുകള്‍ക്ക് സ്റ്റാന്റ് പ്രയോജനപ്പെടുമെന്ന് ചിലര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."