തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു
പറവൂര്‍: വോട്ടര്‍മാര്‍ക്ക് വോട്ട് അവകാശം രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകള്‍ ഒരുങ്ങി. പറവൂര്‍ നിയോജകമണ്ഡലത്തിലെ 175ഉം കളമശ്ശേരി നിയോജകമണ്ഡലത്തിലെ 171ഉം ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം പുല്ലംങ്കുളം ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
രണ്ടായിരത്തില്‍പരം ഉദ്യോഗസ്ഥരാണ് ഇരുനിയോജകമണ്ഡലങ്ങളിലേയും ബൂത്തുകളിലായി ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ ഏഴ് മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. സുഗമമായി വിതരണം നടന്നു. കലക്ടര്‍ മുഹമ്മദ് സഫിറുല്ല വിതരണ കേന്ദ്രം സന്ദര്‍ശിച്ചു.ഇന്നു പോളിങ് കഴിഞ്ഞാല്‍ എല്ലായിടത്തുനിന്നും മെഷീനുകള്‍ പുല്ലങ്കുളം സ്‌കൂളില്‍ തിരിച്ചെത്തിക്കും. തിട്ടപ്പെടുത്തിയശേഷം കൗണ്ടിങ് മെഷീനുകള്‍ കൗണ്ടിങ് സെന്ററായ കളമശ്ശേരി കുസാറ്റിലേക്കു കൊണ്ടുപോകും.
കോതമംഗലം: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ കോതമംഗലം അസംബ്ലി മണ്ഡലത്തില്‍ വരുന്ന 157 ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടിങ് മെഷീനുകളുടെയും വിതരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കോതമംഗലം എം.എ കോളജില്‍ വന്‍ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകള്‍ ഉള്‍പ്പടെയുളള്ള സാമഗ്രികള്‍ അതാത് ബൂത്തുകളിലേക്ക് നിര്‍ദേശിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഏറ്റുവാങ്ങിയത്. കുട്ടംമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയുള്‍പ്പെടെയുള്ള വിദൂര ഇടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കേണ്ടതുള്ളതിനാല്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നത്.
തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന എം.എ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയവും പരിസരങ്ങളിലും കോതമംഗലം സി.ഐ റ്റി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
ഇതോടൊപ്പം തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരായ എ.ആര്‍.ഒ കോതമംഗലം ഡി.എഫ്.ഒ ജോജോ സി.പി, ഇ.ആര്‍.ഒ കോതമംഗലം തഹസില്‍ദാര്‍ ആര്‍.രാമചന്ദ്രന്‍, എ.ഇ.ആര്‍ ഗിരീഷ് ലാല്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.എസ് പരീത് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരായ എന്‍.കെ രാജശേഖരന്‍, അബ്ദുല്‍ സലാം, എം.ആര്‍.അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, എം.അനില്‍കുമാര്‍, സജീവ് കുമാര്‍, രശ്മി സുനില്‍ കുമാര്‍, എസ്.കെ.എം ബഷീര്‍, പി.കെ ജലീല്‍, അമീറുദ്ദീന്‍ തുടങ്ങിയവരും തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണത്തിന് സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."