ജില്ലയിലെ വിധിയെഴുത്ത് നാലു മണ്ഡലങ്ങളില്‍
കൊച്ചി: വാണിജ്യതലസ്ഥാനം ഉള്‍ക്കൊള്ളുന്ന എറണാകുളം ജില്ല നാല് ലോക്സഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതും. എറണാകുളം ജില്ലയ്ക്കുപുറമെ ചാലക്കുടി, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞടുപ്പിലാണ് എറണാകുളം ജില്ലയിലെ വോട്ടര്‍മാര്‍ പങ്കാളികളാകുന്നത്. 24,86,705 പേരാണ് വിവിധയിടങ്ങളില്‍ വോട്ട് രേഖപ്പെടുത്തുന്നത്.
ആകെ 2251 പോളിങ്സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമപ്രദേശത്ത് 1657 ഉം നഗര പ്രദേശങ്ങളില്‍ 594ഉം പോളിങ്ങ് സ്റ്റേഷനുകളാണ് ക്രമീകിരച്ചിരിക്കുന്നത്. രാവിലെ ഏഴുമണിമുതല്‍ തന്നെ വോട്ടെടുപ്പ് ആരംഭിക്കും.
സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിന് വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിയമസഭാ മണ്ഡലങ്ങള്‍ തോറും ഓരോ വനിതാ പോളിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകലൡും കര്‍ശ സുരക്ഷയാണ് പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തവണ വി വി പാറ്റ്സംവിധാനം ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പോളിങ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. മഴ പെയ്താല്‍ വോട്ടര്‍മാര്‍ നയാതിരിക്കാന്‍ ഷീറ്റുള്പ്പെടെയുള്ള സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കും.
കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിങ് ബൂത്തുകളില്‍ ഒരുക്കും. വോട്ടെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ കളമശ്ശേരി പോളി ടെക്നിക് കോളജിലും എറണാകുളത്തേത് കുസാറ്റിലും സൂക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."