അറബ് മേഖലാ സുരക്ഷ: ജി.സി.സി- യൂറോപ്യന്‍ യൂനിയന്‍ സഹകരണത്തിനു ധാരണ
റിയാദ്: മേഖലയിലെ സുരക്ഷക്കായി ജി.സി.സി അംഗ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂനിയന്റെയും സഹകരണത്തിനു ധാരണയായി. ബ്രസല്‍സില്‍ ചേര്‍ന്ന ഗള്‍ഫ് അംഗ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെയും യൂറോപ്യന്‍ യൂനിയന്‍ നേതൃത്വത്തിന്റെയും 25ാമത് സംയുക്ത യോഗത്തിലാണ് തീരുമാനം. ഗള്‍ഫ് മേഖലയിലെ സുരക്ഷയ്ക്കായി ഇരു യൂനിയനുകളും സംയുക്തമായി പ്രവര്‍ത്തിക്കും. മേഖലയിലെ പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്തു.
ആഭ്യന്തര പ്രശ്‌നങ്ങള്‍ നടക്കുന്ന യമന്‍, ഇറാന്‍, ലിബിയ, സിറിയ, ഇറാഖ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും മധ്യേഷ്യന്‍ രാജ്യങ്ങളിലെയും പ്രശ്‌നപരിഹാരത്തിനു വേണ്ട നിര്‍ദേശങ്ങളും പങ്കുവെച്ചു. യമനിലെ പ്രശ്‌ന പരിഹാരത്തിനായി കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്ത യോഗം ഐ.എസിന്റെ തീവ്രവാദ പ്രവര്‍ത്തനവും അവര്‍ക്കു ലഭിക്കുന്ന പണത്തിന്റെ സ്രോതസ്സിലും ആശങ്ക പ്രകടിപ്പിച്ചു.
സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഇ.യു നയമേധാവി ഫെഡറിക് മുഗ്‌റിനി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."