ജര്‍മന്‍ ആക്രമണം: ഐ.എസിന് പങ്കില്ല
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിനില്‍ കോടാലി ആക്രമണം നടത്താന്‍ 17 കാരനു പ്രേരണയായത് സുഹൃത്തിന്റെ വധം. ജര്‍മന്‍ പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തെങ്കിലും ഇതു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല.
നേരത്തെ ഫ്രാന്‍സിലെ നീസിലുണ്ടായ ട്രക്ക് ആക്രമണത്തിലും ഫ്ളോറിഡയിലെ വെടിവയ്പിലും ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും അന്വേഷണത്തില്‍ ഐ.എസ് ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. സുഹൃത്ത് കൊല്ലപ്പെട്ടതിലുള്ള പ്രതികാരം തീര്‍ക്കാനാണ് 17 കാരന് കോടാലികൊണ്ട് നാലു പേരെ ട്രെയിനില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് ബ്രാവിയന് റീജനല്‍ പ്രോസിക്യൂട്ടര്‍ എറിക് ഒലെന്ഷര് പറഞ്ഞു.
പ്രതിക്ക് ഐ.എസ് ബന്ധമില്ലെന്ന് ബ്രാവിയ ആഭ്യന്തരമന്ത്രി ജോഷിം ഹെര്‍മാനും വ്യക്തമാക്കി. ചൈനീസ് പൗരന്മാരെ പ്രത്യേകം തിരഞ്ഞുപിടിച്ച് ആക്രമിച്ചതിനും തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയതാണ് പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."