പൊടിയും ചെളിയും ഉരുവച്ചാലിനെ മൂടുന്നു; പരിഹാരം അകലെ
ഉരുവച്ചാല്‍: റോഡുപണി കാരണം ഉരുവച്ചാല്‍ നഗരം പൊടിയില്‍ മുങ്ങുന്നു. കെ. എസ്.ടി.പി തലശ്ശേരി-വളവു പററോഡ് വീതി കൂട്ടല്‍ പ്രവൃത്തി നടന്നുവരുന്നതിനിടെയാണ് പൊടിശല്യം രൂക്ഷമായത്.
ഇതുകാരണംവ്യാപാരികള്ക്കും, ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും, വഴിയാത്രക്കാര്‍ക്കും പൊടിശല്യം ദുരിതമായിരിക്കയാണ്.
പൊടിശല്യം ഒഴിവാക്കാന്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്ന് റോഡിലേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ഇതു ഗുണം ചെയ്യില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ഇത്തരത്തില്‍ റോഡിലേക്ക് വെള്ളം ഒഴുക്കിവിടുന്നതുകാരണം വാഹനങ്ങള്‍ അപകടത്തില്പ്പെടുകയാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡില്‍ കെട്ടിക്കിടക്കുന്ന ചെളിമണ്ണിലൂടെ ബൈക്ക് അടക്കമുള്ള വാഹനങ്ങള്‍ തെന്നി വീണു അപകടത്തില്‍പ്പെടുകയാണ്. ലോറിയില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിന് പകരം പൈപ്പ് വഴി റോഡില്‍ വെള്ളം
ചീറ്റിയാല്‍ മാത്രമെ പൊടിശല്യത്തിന് പരിഹാരമാവുകയുള്ളൂവെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങള്‍ ചീറിപ്പായുമ്പോഴാണ് പൊടിമണ്ണ് വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നത്. ഇതുകാരണം കടകളില്‍ സൂക്ഷിക്കുന്ന വില്പന സാധനങ്ങള്‍ക്കു നാശം വരുന്നതായി വ്യാപാരികള്‍ പറയുന്നു. പൊടിശല്യം കാരണംരാത്രികാലങ്ങളിലാണ് ബൈക്ക് യാത്രക്കാര്‍ കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്.
അമിത വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ പൊടി പാറുകയും പിറകെ വരുന്ന വാഹനത്തിന് റോഡ് കാണാന്‍ കഴിയാത്തതിനാല്‍ അപകടത്തില്‍പ്പെടുകയാണ് പതിവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."