HOME
DETAILS

പണമെറിഞ്ഞു പിടിക്കുന്ന അധികാരം

  
Web Desk
April 23 2019 | 21:04 PM

%e0%b4%aa%e0%b4%a3%e0%b4%ae%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85

 


ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷക്കാരനായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടി ജയിച്ചു. ഉയര്‍ന്നുവന്ന വലിയ അഴിമതിയാരോപണങ്ങള്‍ വോട്ടിങ്ങില്‍ പ്രതിഫലിച്ചു കണ്ടില്ല. ആവശ്യക്കാര്‍ക്കെല്ലാം ആവശ്യത്തിലധികം നല്‍കാന്‍ നെതന്യാഹുവിന്റെ കൈവശം പണമുണ്ടായിരുന്നു. അതുവച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു. രാഷ്ട്രീയത്തൊഴിലാളികളെ പണം കൊടുത്തു പ്രചാരണത്തിനിറക്കാനും കഴിഞ്ഞു. പണത്തിനു മുകളില്‍ ഇസ്‌റാഈലിലും പരുന്തും സത്യവും പറന്നില്ല.
തീവ്ര വലതുപക്ഷക്കാരനായ റൊണാള്‍ഡ് ട്രംപ് അമേരിക്ക പിടിച്ചതും പണമെറിഞ്ഞു തന്നെ. ഹിലരി ക്ലിന്റന്‍ പ്രശസ്തിയും രാഷ്ട്രീയപാരമ്പര്യവും ഭരണപരിചയവുമുള്ള നേതാവാണ്. എന്നിട്ടും പണത്തിനു മുമ്പില്‍ അടിയറവു പറയേണ്ടിവന്നു. അമേരിക്കയുടെ രാഷ്ട്രീയഭൂമികയില്‍ വിഷചിന്തകള്‍ മുളപ്പിച്ച ട്രംപിന് എളുപ്പം ജയിച്ചുകയറാനായി.
അതിരുകടന്ന അമേരിക്കന്‍ ദേശീയത, കുടിയേറ്റ വിരുദ്ധത, തമ്പുരാന്‍ രാഷ്ട്രീയത്തിന്റെ ആധുനിക പ്രതിച്ഛായ, മാടമ്പി സംസ്‌കാരത്തിന്റെ പുനരവതരണം ഇതൊക്കെയായിരുന്നു ട്രംപിന്റെ പ്രചാരണതന്ത്രങ്ങള്‍. പണക്കൊഴുപ്പില്‍ അമേരിക്കയുടെ മഹത്തായ ജനാധിപത്യസംസ്‌കാരം ഒഴുകിപ്പോയി.

ദേശീയ രാഷ്ട്രീയം
മലയാളി നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ താമരപ്പാര്‍ട്ടിയിലെത്തിയ വാര്‍ത്ത മലയാളികളെ അത്ഭുതപ്പെടുത്തുന്നില്ല. ചാനല്‍ച്ചര്‍ച്ചകളില്‍ 'ഭാരതത്തിന്റെ നയതന്ത്ര സാധ്യതകള്‍' പഠിപ്പിച്ചുകൊടുക്കുന്ന വര്‍ത്തമാനം കേള്‍ക്കുന്നവരാണു നാം. ഇന്ത്യയുടെ സര്‍വാംഗീകാരത്തിനു സഹായകമായ കൈമുതല്‍ ഭാരതം ആര്‍ജിച്ചെടുത്ത പക്ഷംചേരാത്ത നിലപാടായിരുന്നുവെന്നു ശ്രീനിവാസന്‍ പറയാറുണ്ട്.
വംശീയ ഉന്മൂലനത്തിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കാല്‍ച്ചുവട്ടിലെത്താന്‍ ശ്രീനിവാസനെ പ്രേരിപ്പിച്ചതു പണമോ പദവിയോ തന്നെയായിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്. ഇന്ത്യക്കുണ്ടായ എല്ലാ പേരുദോഷങ്ങളുടെയും കാരണക്കാര്‍ മോദിയും അമിത്ഷായുമടങ്ങുന്ന സംഘ്പരിവാര്‍ നേതാക്കളാണെന്നു ശ്രീനിവാസന് അറിയാതിരിക്കാനിടയില്ല.


ക്രിക്കറ്റ് താരം ശ്രീശാന്ത്-സുരേഷ് ഗോപിയെയും ഇന്നസന്റിനെയും പഠിച്ച് അവസരം സൃഷ്ടിക്കുകയാണ്. ടോം വടക്കന്‍ അധികാരദാഹം മൂത്ത് അവസാനഘട്ടത്തില്‍ കുട്ടിക്കരണം മറിഞ്ഞു. ബി.ജെ.പി ഭാരതത്തിന്റെ വ്യക്തിത്വം കളഞ്ഞുകുളിച്ച പ്രസ്ഥാനമാണ്. മതേതരത്വം ഊണിലും ഉറക്കത്തിലും പറഞ്ഞു നടന്ന വടക്കന്‍ മറുകണ്ടം ചാടിയതുകൊണ്ടും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല. ഇനിയും രക്ഷപ്പെടുമെന്നു കരുതാനാവില്ല.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള സാധ്യത കുറവാണ്. രാഹുല്‍ ഗാന്ധിയില്‍ ഭാരതീയര്‍ രക്ഷകനെ കാണുന്നുണ്ട്. മതനിരപേക്ഷതയുടെ ചൗക്കീദാര്‍ രാഹുല്‍ജിയാണെന്ന ഏകാഭിപ്രായത്തിലാണ് ദേശീയ അന്തര്‍-ദേശീയ മാധ്യമങ്ങള്‍. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണമാറ്റം ഭാരതീയര്‍ ആഗ്രഹിക്കുന്നുണ്ട്. മോദിക്കും സഹയാത്രികര്‍ക്കും വിചാരണകളുടെ കാലമാണു വരുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ പ്രമാണം.

രാജാക്കള്‍
രാജവര്‍ഗത്തെ നൈതികതയല്ല, പണവും കൈയൂക്കുമാണു സൃഷ്ടിക്കുന്നത്. സുഡാനിലെ ഉമര്‍ ബഷീര്‍ ഇപ്പോള്‍ തടവറയിലാണ്. പലതും സഹിച്ച സുഡാനികള്‍ തങ്ങളുടെ മുഖ്യാഹാരമായ കുബ്ബൂസിനു വില കുത്തനെ കയറിയപ്പോള്‍ തെരുവിലിറങ്ങി. പണാര്‍ത്തി പോലെ അപകടമാണ് അധികാരാര്‍ത്തി. സിറിയയിലെ ബഷര്‍ അല്‍ അസദ് പിടിച്ചു നില്‍ക്കുന്നതു സൈന്യത്തിന്റെ പിന്‍ബലത്തില്‍ മാത്രമല്ല. ആവശ്യത്തിലധികം പണം നേരത്തെതന്നെ പിതാവ് ഹാഫിദ് അല്‍ അസദ് സംഭരിച്ചു വച്ചിട്ടുള്ളതിന്റെ ബലത്തിലാണ്.
ഏകാധിപത്യത്തിനെതിരേ വിരല്‍ചൂണ്ടുന്നവരെല്ലാം തീവ്രവാദികളെന്നു മുദ്രകുത്താന്‍ സ്ഥിരം സംവിധാനം അമേരിക്കയ്ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കുമുണ്ട്. നിവൃത്തികേടു കൊണ്ടു തെരുവിലിറങ്ങുന്ന സ്വാതന്ത്ര്യ ദാഹികളെ ഭീകരവാദികളുടെ പട്ടികയിലാണു ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടുത്തുക.


പണാധിപത്യമാണു ലോകത്തെങ്ങും. ഖഷോഗിയുടെ ക്രൂരകൊലയേക്കാള്‍ 4000 ബില്യന്‍ ഡോളറിന്റെ ആയുധയിടപാടു മാനിക്കുന്നുവെന്നു പറഞ്ഞ യു.എസ് പ്രസിഡന്റ് നല്‍കുന്ന സന്ദേശം അതാണ്. ജൂലാന്‍ കുന്നും ഗാസയുടെ ഒരു ഭാഗവും അന്യായമായി പിടിച്ചടക്കി ഇസ്‌റാഈലിനോടു കൂട്ടിച്ചേര്‍ത്തപ്പോള്‍ ലോകം നാവനക്കാതിരുന്നത് അമേരിക്കയുടെ പണാധിപത്യം ഭയന്നായിരുന്നു.
സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിലെ റിപ്പബ്ലിക്കന്‍ ആര്‍മിയെ ഒന്നിച്ചു തീവ്രവാദപ്പട്ടികയില്‍ പെടുത്തിയപ്പോള്‍ ഐക്യരാഷ്ട്രസഭയ്ക്കു പോലും കാര്യമായൊന്നും പറയാന്‍ കഴിയാതെ പോയത് ലോകം നിയന്ത്രിക്കുന്നത് പണമായതിനാലാണ്. ഇത് അപരിഷ്‌കൃത രാജാക്കന്മാരെ സൃഷ്ടിക്കലാണ്. മാനവികത ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങിയിരിക്കുന്നു.

സ്വതന്ത്രമായ തെരഞ്ഞെടുപ്പ്
കേള്‍ക്കാന്‍ ആനന്ദമുള്ള വാക്കാണു സ്വതന്ത്ര തെരഞ്ഞെടുപ്പെന്നത്. വോട്ട് വിഴുങ്ങുന്ന കംപ്യൂട്ടര്‍ പെട്ടിയില്‍ സാങ്കേതിക വിദഗ്ധരെ ഉപയോഗപ്പെടുത്തി കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കുമറിയാം. ബട്ടന്‍ ഏതായാലും വോട്ട് താമരയ്‌ക്കെന്നതാണ് ഇന്ത്യയിലെ അവസ്ഥ. പണപ്പെട്ടികള്‍ ആകാശത്തുകൂടി പറക്കുന്നു. 2000 രൂപയുടെ നോട്ടുകെട്ടുകള്‍ ചാക്കിലാക്കി പാര്‍ട്ടി നേതാക്കന്മാര്‍ വിതരണത്തിനെത്തിക്കുന്ന സ്ഥിതിവിശേഷം. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയാത്ത അവസ്ഥ. ചിലയിടത്തു കള്ളവോട്ട്, വേറെയിടങ്ങളില്‍ ബൂത്തു പിടിത്തം.
കണ്ണൂര്‍ ജില്ലയിലെ രസകരമായ ഒരു അനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച തന്റെ ഭാര്യയുടെ വോട്ട് എല്ലാ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തപ്പെടുന്നതറിഞ്ഞ ഒരു ഗ്രാമീണന്‍ ഒരു തവണ പോളിങ് സ്റ്റേഷനടുത്തു കെട്ടിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൗണ്ടറിലെത്തുന്നു. തന്റെ ഭാര്യയുടെ വോട്ടിനെക്കുറിച്ചു ചോദിക്കുന്നു. 'നിങ്ങളുടെ ഭാര്യ വോട്ടുചെയ്തു പോയല്ലോ' എന്നു ലിസ്റ്റ് പരിശോധിച്ചു ബൂത്തിലിരിക്കുന്നയാള്‍ പറയുന്നു.


അപ്പോള്‍ അയാള്‍ ഇങ്ങനെ പ്രതികരിച്ചു, ''ആശ്വാസമായി. അവള്‍ക്കു പരലോകത്ത് ആരോഗ്യപ്രശ്‌നമൊന്നുമില്ലല്ലോ. എല്ലാ തവണത്തെയും പോലെ അവള്‍ ഇത്തവണയും പരലോകത്തു നിന്നു വോട്ടുചെയ്യാനെത്തിയല്ലോ.''


തമാശക്കഥയാണിതെങ്കിലും കള്ളവോട്ടു ഭീകരമായി വര്‍ധിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു, ഒപ്പം കള്ളപ്പണവും കള്ളപ്രചാരണവും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ അടിക്കടി ലംഘിക്കുന്നു. നമ്മുടെ മഹത്തായ ജനാധിപത്യവളര്‍ച്ചയെ സംബന്ധിച്ച് നാം ഊറ്റം കൊള്ളുകയാണ്.

മാറണം മാറ്റണം
തെരഞ്ഞെടുപ്പു ചുമതലകള്‍ ഭരണകൂടം നേരിട്ട് ഏറ്റെടുക്കണം. നിശ്ചിതശതമാനം ജനപിന്തുണയുള്ള പാര്‍ട്ടികള്‍ മാത്രമേ മത്സരക്കളരിയില്‍ വരാന്‍ പാടുള്ളൂ. പ്രചാരണത്തിനാവശ്യമായ പണം പാര്‍ട്ടികള്‍ കെട്ടിവയ്ക്കണം. നിശ്ചിത കവലകളില്‍, ഓഡിറ്റോറിയങ്ങളില്‍ നിശ്ചിതസമയം നിശ്ചയിച്ചു തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തുന്ന പരിപാടികളില്‍ സ്ഥാനാര്‍ഥികള്‍ക്കു സമയമനുവദിച്ചു ജനങ്ങളോട് അവര്‍ക്കു പറയാനുള്ളതു പറയാന്‍ അവസരം കൊടുക്കണം. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥന തെരഞ്ഞെടുപ്പു കമ്മിഷന്‍ നേരിട്ടു വീടുകളില്‍ എത്തിച്ചുകൊടുക്കണം.


തെരുവിലെ കാതടപ്പിക്കുന്ന കോലാഹലങ്ങളും കോടികള്‍ മുടക്കി ഇറക്കുന്ന പോസ്റ്ററുകളും റോഡുകളില്‍ വാഹന തടസ്സവും സഞ്ചാര തടസ്സമുണ്ടാക്കുന്ന റോഡ് ഷോകളും ജാഥകളും നിയന്ത്രിക്കണം. ജനങ്ങളെ പീഡിപ്പിച്ചു വോട്ടുവാങ്ങുന്ന ഏര്‍പ്പാടു നല്ലതല്ല. സര്‍ക്കാര്‍ മാധ്യമങ്ങള്‍, പൊതു മാധ്യമങ്ങള്‍ പാര്‍ട്ടികള്‍ക്ക് തുല്യ സമയം അനുവദിച്ച് അവര്‍ക്ക് പറയാനുള്ളത് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കണം.


നിയമനിര്‍മാണങ്ങള്‍ നടത്തി ഇന്ത്യയിലെ തെരഞ്ഞെടുപ്പു പരിഷ്‌കരിക്കേണ്ടതുണ്ട്. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ട്ടി മണ്ഡലങ്ങളില്‍നിന്നു മത്സരിച്ചു ജയിക്കണം. ഒന്നാം ഘട്ടത്തില്‍ ജയിച്ചുവരുന്ന ശരാശരി 30 ശതമാനമെങ്കിലും പൊതുപിന്തുണയുള്ളവര്‍ക്കേ ജനറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കാവൂ. നോട്ടയ്ക്കു വോട്ടു കൂടുന്നതു നിസ്സാരവല്‍ക്കരിക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago