സെല്‍ഫി ബൂത്തില്‍ ന്യൂജെന്‍ തിരക്ക്
കയ്പമംഗലം: എടത്തിരുത്തിയിലെ സെല്‍ഫി ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ന്യൂജന്‍ തിരക്ക്. കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഏക സെല്‍ഫി ബൂത്തായിരുന്നു എടത്തിരുത്തി സെന്റ് ആന്‍സ് സ്‌കൂളിലേത്.
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും സെല്‍ഫി ബൂത്തുകള്‍ ഒരുക്കിയിരുന്നു. ന്യൂജന്‍ വോട്ടര്‍മാരെ പോളിങ് കേന്ദ്രങ്ങളിലേയക്ക് കുടുതല്‍ എത്തിക്കാനായി ജില്ലാ ഭരണകൂടം ഒരുക്കിയ സംവധാനമാണ് സെല്‍ഫി ബൂത്ത്.
വോട്ടു രേഖപ്പെടുത്തിയ ശേഷം കൈ ഉയര്‍ത്തിപ്പിടിച്ച് സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങള്‍ പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത്. നിരവധി പേരാണ് ഇവിടെയെത്തി സെല്‍ഫിയെടുത്തത്.
എടത്തിരുത്തിയിലെ സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ ഇരിഞ്ഞാലക്കുട എം.എല്‍.എ. കെ.യു. അരുണനും ഭാര്യ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണനും സെല്‍ഫി ബൂത്തിലെത്തി ഫോട്ടോ എടുത്തിരുന്നു.
മറ്റ് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച സെല്‍ഫി ബൂത്തുകള്‍ ഉപയോഗിക്കപ്പെടന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന തലത്തില്‍ തന്നെ തൃശൂര്‍ ജില്ലയിലാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."