HOME
DETAILS
MAL
വോട്ടര്‍ക്കെതിരേ ഇന്‍ ഏജന്റിന്റെ തടസവാദം; രേഖ ഹാജരാക്കി വോട്ടു ചെയ്യാന്‍ അനുവദിച്ചു
backup
April 24 2019 | 04:04 AM
കാട്ടാക്കട: കിള്ളി ബൂത്ത് 83ല്‍ വോട്ടറെ മറ്റൊരു ബൂത്തില്‍ വോട്ടുണ്ടെന്നു ആരോപിച്ച് ഇന്‍ ഏജന്റ് തടസവാദം ഉന്നയിച്ചു. ഏജന്റിന്റെ തടസവാദത്തെ തുടര്‍ന്ന് രേഖ ഹാജരാക്കിയപ്പോള്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.
കിള്ളി എല്‍.എം.എല്‍.പി സ്കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. നെല്ലിക്കാട് ഉള്ള വോട്ടര്‍ക്ക് ബൂത്ത് 63 ല്‍ വോട്ട് എന്ന് ആരോപിച്ചാണ് തടസം ഉന്നയിച്ചത്. രണ്ടിടത് വോട്ടില്ലെന്നും തനിക്ക് ഇതേ ബൂത്തിലാണ് വോട്ടെന്നും വോട്ടര്‍ വാദിച്ചെങ്കിലും ഇന്‍ ഏജന്റ് തടസ വാദത്തില്‍ ഉറച്ചു നിന്നു. ഇതോടെ 63ാം നമ്പര്‍ ബൂത്ത് ഉദ്യോഗസ്ഥരില്‍ നിന്നും അവിടെ വോട്ടു ഇല്ല എന്ന് രേഖാമൂലം വാങ്ങി കൊണ്ട് വന്നാല്‍ വോട്ടിങ്ങിനു അനുവദിക്കാം എന്ന് പറഞ്ഞു. ഇതോടെ രേഖ വാങ്ങി എത്തിയ വോട്ടറെ പിന്നീട് വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."