ഹണിട്രാപ്പില്‍ പിടിയിലായ മുസ്തഫ വിവാഹതട്ടിപ്പു വീരന്‍
തളിപ്പറമ്പ്: ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെടുക്കുന്നതിന് സ്ത്രീകളെ ഏര്‍പ്പെടുത്തിക്കൊടുത്ത സംഭവത്തില്‍ അറസ്റ്റിലായ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയും ചൊറുക്കള വണ്ണാരപ്പാറയില്‍ താമസക്കാരനുമായ തലയില്ലത്ത് ഹൗസില്‍ ടി. മുസ്തഫ(45) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 വിവാഹങ്ങള്‍ ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
20ാം വയസില്‍ നീലേശ്വരം ചായ്യോത്താണ് മുസ്തഫ ആദ്യമായി വിവാഹം ചെയ്തത്. പിന്നീട് പയ്യന്നൂര്‍ വെള്ളൂര്‍, ഉടുമ്പുംതല, പെടേന, വട്ട്യറ, കോയിപ്ര, ഒറ്റപ്പാലം, മുട്ടന്നൂര്‍, മലപ്പുറത്തെ മൊറയൂര്‍, വലിയന്നൂര്‍, അലവില്‍, പടിയൂര്‍ എന്നിവിടങ്ങളില്‍ വിവാഹം ചെയ്ത മുസ്തഫ നിലവില്‍ ചൊറുക്കളയിലാണ് കുടുംബമായി താമസിക്കുന്നത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. മറ്റ് വിവാഹങ്ങളിലായി അഞ്ച് കുട്ടികളും. വിവാഹം ചെയ്ത സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്തവരെ മൊഴിചൊല്ലുകയുമാണ് പതിവ്. ഇത് കൂടാതെ ഇരുപതിലേറെ സ്ത്രീകളെ ഇയാള്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി തെളിഞ്ഞതായി പൊലിസ് പറഞ്ഞു. പിടിച്ചെടുത്ത മുസ്തഫയുടെ മൊബൈലിലേക്ക് ഇടതടവില്ലാതെ സ്ത്രീകള്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോഴിക്കോട്ടെ ഒരു കുപ്രസിദ്ധ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിവരുന്നതെന്നതിനും റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവിലാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയിരുന്നതിനും പൊലിസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകളെ വലയില്‍ വീഴ്ത്തിയ ഇയാള്‍ വിവാഹം കഴിപ്പിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഒരാള്‍ രംഗത്തുവന്നിട്ടുണ്ട്. റിമാന്‍ഡിലായ മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."