ഹാനികര മുന്നറിയിപ്പില്ലാത്ത ബീഡികള്‍ വിപണിയില്‍; നടപടി കര്‍ശനമാക്കി
നീലേശ്വരം: എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമുള്ള ഓപറേഷന് ഭായ് പരിശോധന ജില്ലയിലും സജീവം. പുകയില ഉല്പന്നങ്ങളുടെ പാക്കറ്റുകളില്‍ 80 ശതമാനം സ്ഥലത്തും പുകയില ഉപയോഗത്തിനെതിരേയുള്ള മുന്നറിയിപ്പു പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം ജില്ലയിലെ വിലാസം നല്കി ഇറക്കുന്ന ബീഡി ഇനങ്ങള്‍ പരസ്യമായി ലംഘിച്ചതായി കണ്ടെത്തി. നീലേശ്വരം എക്സ്സൈസ് റെയ്ഞ്ച് ഓഫിസിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്കൂളുകള്‍ക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള ബീഡി പാക്കറ്റുകള്‍ കണ്ടെടുത്തത്.
രണ്ടു ദിവസത്തെ പരിശോധനയില്‍ ഒന്‍പതു കേസെടുത്തു. ചായ്യോം ബസാര്‍, മടിക്കൈ മൂന്നു റോഡ്, ബങ്കളം, കോട്ടപ്പുറം, നീലേശ്വരം മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ പോളി ടെക്നിക്, പിലിക്കോട് ജി.എച്ച്.എസ്.എസ് എന്നീ പരിസരങ്ങളിലെ കടകളില്‍ നിന്നുമാണ് ബീഡിയും പുകയില ഉല്പന്നങ്ങളും പിടിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മാലിക്, പ്രിവന്റിവ് ഓഫിസര്‍മാരായ എന്‍.ജി രഘുനാഥന്, പി.ഗോവിന്ദന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."