HOME
DETAILS
MAL
സൗഹൃദ വോട്ടുവിരല്‍ പരിശോധനയുമായി ടി.വി ഇബ്രാഹീം എം.എല്‍.എ
backup
April 24 2019 | 06:04 AM
കൊണ്ടോട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഓരോ ജനാധിപത്യ വിശ്വാസികളും വോട്ട് ചെയ്തന്ന് ഉറപ്പ് വരുത്താന്‍ ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ വിരല്‍ പരിശോധന. മണ്ഡലത്തിലെ എല്ലാ പ്രധാന ബൂത്തുകളിലും സൗഹൃദ വിരല്‍ പരിശോധന സഞ്ചാരം നടത്തി.
രാവിലെ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 64-ാം ബൂത്ത് അത്താണിക്കല്‍ തോരോത്തപറമ്പ് ഹെല്‍ത്ത് സെന്ററില്‍ വോട്ട് രേഖപ്പെടുത്തിയാണ് എം.എല്‍.എ മണ്ഡലത്തില്‍ സൗഹൃദ വിരല്‍ പരിശോധന സഞ്ചാരം നടത്തിയത് .
ജില്ലാ പഞ്ചായത്തംഗം സെറീനാ ഹസീബ്, ചുക്കാന്‍ അബ്ദുറഹ്മാന്‍, കെ.സി ഗഫൂര്‍ ഹാജി, കെ.എ ബഷീര്‍, ഇ.ടി ബഷീര്‍, മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മുരളീധരന്‍ മാസ്റ്റര്‍, എം.പി മുഹമ്മദ്, ഇ.ടി അബ്ദുല്‍ ജബ്ബാര്‍, ഇ.ടി ആരിഫ് തുടങ്ങിയവര്‍ സംസബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."