HOME
DETAILS
MAL
കുരുമുളക് വള്ളികളില്‍ പഴുപ്പു രോഗം; കര്‍ഷകര്‍ ആശങ്കയില്‍
backup
August 26 2018 | 06:08 AM
ഗൂഡല്ലൂര്‍: നീലഗിരിയില്‍ മഴയുടെ അളവ് കൂടിയത് കാര്‍ഷിക മേഖലക്കും തിരിച്ചടിയാകുന്നു. കുരുമുളക് കര്‍ഷകര്‍ക്കാണ് കൂടുതല്‍ മഴ ലഭിച്ചത് ദുരിതമാകുന്നത്.
നിലവില്‍ കുരുമുളക് തോട്ടങ്ങളില്‍ വള്ളികളില്‍ പഴുപ്പ് രോഗം പടരുകയാണ്. ആവശ്യമായ മഴ ലഭിച്ചതോടെ ഇത്തവണ ഉല്പാദനം കൂടുമെങ്കിലും പഴുപ്പ് രോഗം വ്യാപകമാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് പഴുപ്പ് രോഗം പടരുന്നത്. തേയില, കാപ്പി തോട്ടങ്ങളില്‍ ഇടവിളയായും കുരുമുളക് തനിച്ചും കൃഷി ചെയ്യുന്ന നിരവധി കര്‍ഷകരാണ് ജില്ലയിലുള്ളത്. തേയില വിലയിടിവ് ഉല്‍പാദനക്കുറവു മൂലമുള്ള നഷ്ടങ്ങളും കര്‍ഷകര്‍ നികത്തിയിരുന്നത് ഇടവിളയായ കുരുമുളക് വിളവെടുപ്പോടെയായിരുന്നു.
എന്നാല്‍ രോഗം പടര്‍ന്നതോടെ ഇത്തവണ വിപണിയില്‍ വിലയിടിവുണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."