HOME
DETAILS
MAL
മഴയെടുത്തത് ജോണ്‍സന്റെ ഉപജീവനമാര്‍ഗം
backup
August 26 2018 | 06:08 AM
മാനന്തവാടി: മഴയില്‍ ഏക ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് താനിക്കല്‍ മീനത്തേല്‍ ജോണ്സണ്.
35 വര്‍ഷമായി താനിക്കലില് പ്രവര്ത്തിവന്നിരുന്ന മാനന്തവാടി ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ ശാഖയായി വളം ഡിപ്പോ നടത്തിപ്പ് ചുമതല ജോണ്‍സണായിരുന്നു. എന്നാല്‍ ബാങ്ക് വളം വിതരണം നിര്‍ത്തിയതോടെ ഇദ്ദേഹം ഡിപ്പോ ഏറ്റെടുക്കുകയായിരുന്നു. ജുലൈയില്‍ ജോണ്സണ് ഡിപ്പോ ആരംഭിക്കുകയും 60 ടണ്ണോളം വളം സ്റ്റോക്ക് ചെയ്യുകയും ചെയ്തു. ആദ്യ പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വളങ്ങള്‍ ഡിപ്പോയുടെ അരികിലേക്ക് മാറ്റിവച്ചു. എന്നാല്‍ ഓഗസ്റ്റ് 15നുണ്ടായ പ്രളയത്തില്‍ ഡിപ്പോ മുഴുവനും വെള്ളത്തിനടിയിലാവുകയായിരുന്നു. ഡിപ്പോക്ക് മുന്നിലെ വള്ളിയൂര്‍ക്കാവ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വളങ്ങള്‍ മാറ്റാനും കഴിഞ്ഞില്ല. ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ജോണ്സണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."