പ്രളയം തകര്‍ത്തതിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കര്‍മസേന
ആലുവ: പെരിയാറിലെ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ആലുവയെയും സമീപപ്രദേശങ്ങളിലും പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സന്നദ്ധരായി കൊണ്ട് കാസര്‍ഗോഡ് നിന്നും സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ (എസ്.കെ.എസ്.എസ്.എഫ്) വിഖായ സന്നദ്ധ സേവക സംഘം കര്‍മ്മരംഗത്ത്. മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച ആലുവ ,തോട്ടുമുഖം ,കുട്ടമശ്ശേരി ,ചൊവ്വര ,കളമശ്ശേരി , പെരുമ്പാവൂര്‍, കാഞ്ഞിരക്കാട്, മാറംപ്പള്ളി, വയല്‍ക്കര, എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ചെളിയും മാലിന്യങ്ങളും നീക്കംചെയ്തു വൃത്തിയാക്കുന്ന നടപടികളുമായി ഇവര്‍ മുന്നോട്ടു പോകുന്നത്.
കാഞ്ഞങ്ങാട് ബാവാനഗര്‍ എസ്‌കെ എസ്എസ്എഫ് കമ്മിറ്റിയുടെ കീഴിലുള്ള പ്രവര്‍ത്തകരാണ് കാസര്‍കോഡ് നിന്നും ആലുവയിലേക്ക് ആദ്യമെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ശുചീകരണ ,സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നത്. സുഹൈലിനെ നേതൃത്വത്തില്‍ ഫര്‍ഹാന്‍ സിഎച്ച്,റിബ്ഷാന്‍ ,തൗഫീഖ്, മനാഫ്, ഹുദൈഫ്, അഫ്‌സല്‍, എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വീടുകളും സ്ഥാപനങ്ങളും ഇതിനോടകം തന്നെ വൃത്തിയാക്കി കഴിഞ്ഞു. ഇവരെക്കൂടാതെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 120 അംഗം സംഘവും ഇന്നലെ ആലുവ എത്തിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ വിവിധ മേഖലയിലേക്ക് ചെറുസഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത്.
നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളും തൊഴിലുകളും ഒഴിവാക്കിക്കൊണ്ടാണ് യുവാക്കള്‍ ആലുവയില്‍ സാമൂഹ്യ സേവനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രണയത്തിന്റെ ആദ്യ ദുരിതമനുഭവിച്ച വയനാട് ജില്ലയിലേക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നുകളും എത്തിച്ച ശേഷമാണ് ആലുവയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."